ഇസ്രായേലിനെ വിമർശിച്ച യു.എൻ സംഘാംഗത്തിന് ദുരിതമായി യു.എസ് ഉപരോധം
text_fieldsഫ്രാൻസിസ്ക അൽബനീസ്
റോം: ഗസ്സയിലെ ഇസ്രായേലിന്റെ നയങ്ങളെ വിമർശിച്ചതിന് യു.എസ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയ ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷക ഫ്രാൻസിസ്ക അൽബനീസിന് ജീവിതം ദുരിതമയമായി. ഉപരോധം കാരണം ജീവിതത്തിലും ജോലിയിലും ഏറെ പ്രശ്നങ്ങളുണ്ടാകുന്നതായി വെസ്റ്റ് ബാങ്കിനും ഗസ്സക്കും വേണ്ടിയുള്ള യു.എൻ പ്രത്യേക റിപ്പോർട്ടറായ ഫ്രാൻസെസ്ക അൽബനീസ് പറഞ്ഞു.
ജനീവയിലെ 47 അംഗ യു.എൻ മനുഷ്യാവകാശ കൗൺസിൽ തിരഞ്ഞെടുത്ത വിദഗ്ധരുടെ സംഘത്തിലെ അംഗമാണ് അമേരിക്കക്കാരിയായ ആൽബനീസ്. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കുകയാണ് അൽബനീസിന്റെ ചുമതല. അൽബനീസിനെ യു.എൻ സംഘത്തിൽനിന്ന് ഒഴിവാക്കാനുള്ള സമ്മർദം ഫലിക്കാതിരുന്നതിന് പിന്നാലെയാണ് ജൂലൈ ആദ്യവാരം യു.എസ് ഉപരോധമേർപ്പെടുത്തിയത്.
ഉപരോധം ഏർപ്പെടുത്തിയ വ്യക്തികൾക്ക് അമേരിക്കൻ ബാങ്കുകളുമായി ഇടപെടലുകൾ നടത്താനാവില്ലെന്ന് അൽബനീസ് പറഞ്ഞു. രാഷ്ട്രീയലക്ഷ്യമിട്ടുള്ള ഉപരോധങ്ങൾ അപകടകരമാണ്. എന്റെ മകൾ അമേരിക്കക്കാരിയാണ്. ഞാനും അവിടെ താമസിക്കുന്നു. അവിടെ സ്വത്തുക്കളുണ്ട്. അതിനാൽ, തീർച്ചയായും ഉപരോധം ദോഷകരമായി ബാധിക്കുമെന്ന് അൽബനീസ് പറഞ്ഞു. നീതിയോടുള്ള പ്രതിബദ്ധതയാണ് വ്യക്തിപരമായ താൽപര്യങ്ങളേക്കാൾ പ്രധാനമെന്നും നിലപാടിലുറച്ച് യു.എൻ മനുഷ്യാവകാശ പ്രവർത്തക പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

