Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കണമെന്ന് യു.എൻ മനുഷ്യാവകാശ മേധാവി

text_fields
bookmark_border
imran kha
cancel
camera_alt

ഇമ്രാൻ ഖാൻ 

ജനീവ: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യമായ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്. ജയിലിൽ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് ആവശ്യം.

സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ഖാന്റെ മോചനവും ശരിയായ ചികിത്സയും ആവശ്യപ്പെട്ട വോൾക്കർ ടർക്ക്, കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങൾ കുറയ്ക്കണമെന്നും പറഞ്ഞു. സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിനുള്ള നടപടിയായി അദ്ദേഹത്തിന്റെ മോചനം പരിഗണിക്കാമെന്നും വ്യക്തമാക്കി.

ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലും രംഗത്തെത്തി. 2025 ഡിസംബറിന് ശേഷം കുടുംബാംഗങ്ങളെ കാണാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചിട്ടില്ലെന്നും 2026 ഓഗസ്റ്റിൽ സഹോദരിയുമായി രണ്ടുതവണ മാത്രമാണ് കൂടിക്കാഴ്ച അനുവദിച്ചതെന്നും സംഘടന അറിയിച്ചു. 2026 മാർച്ചിന് ശേഷം മക്കളുമായി ഫോണിൽ സംസാരിക്കാനും അനുമതി ലഭിച്ചിട്ടില്ലെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി.

ദിവസത്തിൽ 22 മണിക്കൂർ വരെ ഏകാന്ത തടവിൽ കഴിയേണ്ടിവരുന്നുവെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചിട്ടുണ്ട്. രക്തസമ്മർദവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹത്തിന് സ്വതന്ത്ര ഡോക്ടർമാരുടെ ചികിത്സ നിഷേധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.

ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിയുടെ ആരോഗ്യസ്ഥിതിയിലും ആംനസ്റ്റി ആശങ്ക പ്രകടിപ്പിച്ചു. കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുള്ള നേത്രരോഗം ബാധിച്ചിട്ടും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നാണ് സംഘടനയുടെ ആരോപണം.

അതിനിടെ, പിതാവിന്റെ സുരക്ഷയിൽ ആശങ്കയറിയിച്ച് മകൻ കാസിം ഖാനും അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ടു. പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പീഡനം തുടങ്ങിയ ആരോപണങ്ങളും കാസിം ഉന്നയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UN Human Rights Chief Calls for Imran Khan’s Immediate Release
Next Story