യുനൈറ്റഡ് നേഷൻസ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീർപ്രശ്നം സമാധാനപരമായി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അ േൻറാണിയോ ഗുട്ടെറസ്. യു.എൻ നിലപാടും പ്രമേയങ്ങളും ഒന്നുതന്നെയാണ്.
സമാധാനപാലനത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കശ്മീരിലെ സാഹചര്യം മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നതും ആളുകൾക്ക് സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാൻ കഴിയുന്നതുമാണെന്നാണ് പ്രതീക്ഷയെന്നും പാക് മാധ്യമപ്രവർത്തക െന്റ ചോദ്യത്തിന് മറുപടിയായി ഗുട്ടെറസ് പറഞ്ഞു.