Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയൻ അഭയാർഥി...

സിറിയൻ അഭയാർഥി ക്യാമ്പിലെ കുട്ടികളെ ഏറ്റെടുക്കണമെന്ന്​ യു.എൻ

text_fields
bookmark_border
സിറിയൻ അഭയാർഥി ക്യാമ്പിലെ കുട്ടികളെ ഏറ്റെടുക്കണമെന്ന്​ യു.എൻ
cancel

യുനൈറ്റഡ്​ നേഷൻസ്​: വടക്കൻ സിറിയയിലെ അഭയാർഥി ക്യാമ്പിൽ ഒറ്റപ്പെട്ടുകഴിയുന്ന 27,000 കുട്ടികളെ ഏറ്റെടുക്കാൻ രാജ്യങ്ങൾ തയാറാകണമെന്ന്​ യു.എൻ ഭീകരവിരുദ്ധ സംഘത്ത​ി​െൻറ മേധാവി വ്ലാദിമിർ ​െവാറോൻകോവ്​. ഈ കുട്ടികളിലേറെ പേരും ഐ.എസ്​ ഭീകരരുടെ മക്കളാണ്​. അഭയാർഥി ക്യാമ്പുകളിൽ കുട്ടികൾ നേരിടുന്ന പ്രശ്​നങ്ങൾ ലോകത്തി​െൻറ ഉറക്കംകെടുത്തുന്ന പ്രശ്​നങ്ങളിലൊന്നാണെന്നും െവാറോൻകോവ് ചൂണ്ടിക്കാട്ടി. ഭീകരരുടെ മക്കളായതി​െൻറ പേരിൽ വെറുക്കപ്പെട്ട്​, ഒറ്റപ്പെട്ടു​ കഴിയുകയാണവർ. ഈ തിക്താനുഭവം ക്യാമ്പുകളിൽതന്നെ വീണ്ടും ഭീകരത വളർത്താൻ ഇടയാക്കു​െമന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

വടക്കൻ സിറിയയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ്​ അൽഹോൽ. 62,000ത്തോളം പേരാണ്​ ഇവിടെ കഴിയുന്നത്​. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്​ത്രീകളുമാണ്​. 2019ൽ സിറിയയിലും ഇറാഖിലും ഐ.എസ്​ ഭീകരരുടെ പതനത്തോടെയാണ്​ കൂടുതൽ ​ആളുകളും ക്യാമ്പിലെത്തിയത്​. ഇതുപോലെ നിരവധി ക്യാമ്പുകൾ വടക്കുകിഴക്കൻ സിറിയയിലുണ്ട്​. സിറിയ മാത്രമല്ല, 60 രാജ്യങ്ങളിൽനിന്നുള്ളവരാണ്​ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നത്​. അതിനാൽ അവരെ ഏറ്റെടുക്കാൻ​ മറ്റു രാജ്യങ്ങൾക്ക്​ ബാധ്യതയു​ണ്ടെന്നും െവാറോൻകോവ് ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:refugee
News Summary - UN calls for adoption of children in Syrian refugee camps
Next Story