ബോസ്നിയൻ കൂട്ടക്കുരുതി; രണ്ട് സെർബ് പ്രമുഖരുടെ ശിക്ഷ വർധിപ്പിച്ച് യു.എൻ കോടതി
text_fieldsഹേഗ്: മുൻ സെർബിയൻ പ്രസിഡന്റ് െസ്ലാബോദൻ മിലോസെവിച്ചിനു കീഴിലെ മുതിർന്ന ഉദ്യോഗസ്ഥരായിരുന്ന രണ്ടുപേരുടെ ശിക്ഷ കാലാവധി നീട്ടി യു.എൻ കോടതി. ക്രോയേഷ്യ, ബോസ്നിയ, ഹെർസഗോവിന എന്നിവിടങ്ങളിലെ സെർബുകളല്ലാത്തവരെ ഇല്ലാതാക്കാൻ നടത്തിയ ക്രൂരതകളുടെ പേരിലാണ് സ്റ്റാനിസിച്, സിമാറ്റോവിച് എന്നിവർക്ക് 12 വർഷമായിരുന്ന ജയിൽശിക്ഷ 15 വർഷമാക്കിയത്.
മിലോസെവിച് ഭരണത്തിലിരിക്കെ സ്റ്റാനിസിച് സുരക്ഷാവിഭാഗം മുൻ തലവനും സിമാറ്റോവിച് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനുമായിരുന്നു. മിലോസെവിച് വിചാരണക്കിടെ മരിച്ചിരുന്നു.
ബോസ്നിയൻ മുസ്ലിംകൾക്കെതിരെ നടന്ന വംശഹത്യയിൽ ആയിരങ്ങളാണ് കുരുതിക്കിരയായത്. ഇതിൽ കൂടുതൽ കേസുകളിൽ വിചാരണ തുടരുകയാണ്. സെർബിയൻ ഭരണകൂടം നേരിട്ട് നടത്തിയ ആക്രമണമാണെന്ന് തെളിയിക്കുന്നതാണ് വിധിയെന്ന് ഉത്തര ബോസ്നിയയിലെ ഇരകളുടെ സംഘടന മേധാവി മുനീർ താഹിറോവിച് പറഞ്ഞു. സെർബിയൻ പൊലീസും രഹസ്യാന്വേഷണ വിഭാഗവും നേരിട്ട് പങ്കാളിയായെന്ന് കൂടുതൽ വ്യക്തമായെന്ന് ആംനെസ്റ്റി ഇന്റർനാഷനലിലെ ജെലീന സെസാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

