Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉരുക്കു പ്ലാന്റിലെ...

ഉരുക്കു പ്ലാന്റിലെ പ്രതിരോധം അവസാനിപ്പിച്ചു; യുക്രെയ്ൻ ​​സൈനികർ കീഴടങ്ങി

text_fields
bookmark_border
ഉരുക്കു പ്ലാന്റിലെ പ്രതിരോധം അവസാനിപ്പിച്ചു; യുക്രെയ്ൻ ​​സൈനികർ കീഴടങ്ങി
cancel
camera_alt

അ​സോ​വ്സ്റ്റ​ൽ ഉ​​രു​ക്കു പ്ലാ​ന്റി​ൽ കീഴ​ടങ്ങിയ സൈനികരിൽ പരിക്കേറ്റവരെ പ്രത്യേക ബസിൽ കൊണ്ടുപോക​ുന്നു. റഷ്യൻ സൈന്യം പുറത്തുവിട്ട ചിത്രം

Listen to this Article

കി​യ​വ്: റ​ഷ്യ​യു​​ടെ ക​ന​ത്ത ബോം​ബി​ങ്ങി​നെ 82 ദി​വ​സ​ത്തോ​ളം പ്ര​തി​രോ​ധി​ച്ചു​നി​ന്ന മ​രി​യു​പോ​ൾ അ​സോ​വ്സ്റ്റ​ൽ ഉ​​രു​ക്കു പ്ലാ​ന്റി​ലെ സൈ​നി​ക​ർ കീ​ഴ​ട​ങ്ങി. 260ലേ​റെ യു​ക്രെ​യ്ൻ ​സൈ​നി​ക​രാ​ണ് റ​ഷ്യ​ൻ സൈ​ന്യ​ത്തി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. പ​ല​രും മാ​ര​ക​മാ​യി മു​റി​വേ​റ്റ​വ​രാ​ണ്.

പ​രി​ക്കേ​റ്റ 53 പേ​രെ റ​ഷ്യ​ൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നോ​വോ​സാ​സ്കി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി യു​ക്രെ​യ്ൻ ഉ​പ പ്ര​തി​രോ​ധ​മ​ന്ത്രി ഹ​ന്ന മാ​ലി​യ​ർ അ​റി​യി​ച്ചു. ​ൈസനികരെ രക്ഷിക്കുന്നതിനുള്ള അവസാന മാർഗമായിരുന്നു ഈ 'ഒഴിപ്പിക്ക'ലെന്ന് അവർ കൂട്ടിച്ചേർത്തു.

200​ലേ​റെ പേ​രെ ഒ​ലെ​നി​വി​ക​യി​ലെ സു​​ര​ക്ഷി​ത ഇ​ട​നാ​ഴി​യി​ലൂ​ടെ റ​ഷ്യ​ൻ സൈ​ന്യം കൊ​ണ്ടു​പോ​യി. കീ​ഴ​ട​ങ്ങി​യ യു​ക്രെ​യ്ൻ സൈ​നി​ക​രെ മ​നു​ഷ്യ​ത്വ​പ​ര​മാ​യി പ​രി​ച​രി​ക്കു​മെ​ന്ന് ക്രെം​ലി​ൻ അ​റി​യി​ച്ചു.

റ​ഷ്യ​യു​മാ​യി ഉ​ട​ൻ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും സൈ​നി​ക​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നും യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി അ​റി​യി​ച്ചു.

യുക്രെയ്ൻ പിടിയിലുള്ള റഷ്യൻ ​ൈസനികർക്ക് പകരമായി ഇവരെ മോചിപ്പിച്ചെടുക്കാനുള്ള ആലോചനയാണ് നടക്കുന്നത്. എന്നാൽ, ഈ നിർദേശത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല. കീ​ഴ​ട​ങ്ങി​യ സൈ​നി​ക​രെ വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്ന് റ​ഷ്യ​ൻ പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ നേ​രെ​ത്ത ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രാ​യ യു​ക്രെ​യ്ൻ പ്ര​തി​രോ​ധ​ത്തി​ന്റെ തി​ള​ങ്ങു​ന്ന പ്ര​തീ​ക​മാ​യി​രു​ന്നു അ​സോ​വ്സ്റ്റ​ൽ പ്ലാ​ന്റ്. പ്ലാ​ന്റി​ന്റെ പ​ത​ന​ത്തോ​ടെ മ​രി​യു​പോ​ൾ പ​ട്ട​ണം മു​ഴു​വ​നാ​യി റ​ഷ്യ​യു​ടെ പി​ടി​യി​ലാ​യി. എങ്കിലും പ്ലാന്റിനെ സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ഏതാനും യുക്രെയ്ൻ സൈനികർ ഇനിയും പ്ലാന്റിനുള്ളിൽ ഉണ്ടെന്നും അവർ അവിടെ തുടരുമെന്നും സെലൻസ്കി പിന്നീട് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaUkraine
News Summary - Ukrainian troops surrendered, Resistance at steel plant ceased
Next Story