'അതെന്‍റെ വീടാണ്'; റഷ്യൻ ബോംബാക്രമണത്തിൽ തകർന്ന ഫ്ലാറ്റ് കണ്ട് സ്തബ്ധയായി വാർത്ത അവതാരിക
text_fieldsകിയവ്: യുദ്ധം ഏവർക്കും സങ്കടങ്ങൾ മാത്രമാണ് സമ്മാനിക്കുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം സംബന്ധിച്ച് വാർത്ത അവതരിപ്പിക്കുന്നതിനിടെ സ്വന്തം പാർപ്പിടം തകർന്നുവീഴുന്ന കാഴ്ച കണ്ട ഞെട്ടലിലാണ് ഒരു മാധ്യമപ്രവർത്തക. ബി.ബി.സി. അവതാരക ഒള്‍ഗ മാല്‍ചെവ്‌സ്‌ക താമസിക്കുന്ന കിയവിലെ ഫ്ലാറ്റ് സമുച്ചയമാണ് റഷ്യൻ ബോംബിങ്ങിൽ തകർന്നത്.
ദൃഷ്യങ്ങൾ കണ്ട് സ്തബ്ധയായി പോയ ഒൾഗക്ക് കുറച്ച് സമയത്തേക്ക് വാക്കുകൾ കിട്ടിയില്ല. 'എന്റെ വീട്ടിലും ബോംബ് വീണു...' ഞെട്ടലോടെ അവര്‍ അവതരണം തുടര്‍ന്നു. ബി.ബി.സി വേള്‍ഡിൽ കരിൻ ജിയനോണിക്കൊപ്പമായിരുന്നു അവർ പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്നത്.
ബോംബ് ഭീഷണിയെ തുടര്‍ന്ന് ഫ്ലാറ്റില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്ന് വാര്‍ത്ത അവതരിപ്പിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പാണ് അമ്മ ഒൾഗയെ അറിയിച്ചത്. ഒള്‍ഗയുടെ അമ്മയെയും സമീപവാസികളെയും ആക്രമണത്തിന് മണിക്കൂറുകള്‍ മുമ്പ് സമീപത്തെ ബേസ്മെന്റിലേക്ക് മാറ്റിയിരുന്നു. സ്വന്തം വീട് ബോംബാക്രമണത്തിൽ തകർന്ന വാർത്ത റിപ്പോർട്ട് ചെയ്യേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് ഒൾഗ സഹപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

