Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യൻ എണ്ണശുദ്ധീകരണ ശാലയിൽ വീണ്ടും യുക്രെയ്ൻ ആക്രമണം

text_fields
bookmark_border
റഷ്യൻ എണ്ണശുദ്ധീകരണ ശാലയിൽ വീണ്ടും യുക്രെയ്ൻ ആക്രമണം
cancel

മോസ്കോ: റഷ്യയുടെ എണ്ണ ശുദ്ധീകരണശാല വീണ്ടും ആക്രമിച്ചതായി യുക്രെയ്ന്‍. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് റഷ്യൻ എണ്ണ ശുദ്ധീകരണശാലക്കുനേരെ യുക്രെയ്ന്‍ ഡ്രോണുകൾ ആക്രമണം നടത്തുന്നത്.

കിഴക്കൻ യുക്രെയ്നിൽനിന്ന് 800 കിലോമീറ്റർ അകലെയുള്ള റഷ്യൻ പട്ടണമായ ക്സ്റ്റോവോയിലാണ് ആക്രമണമുണ്ടായത്. മേഖലയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണതായി റഷ്യയുടെ പ്രാദേശിക ഗവർണർ ഗ്ലെബ് നികിറ്റിൻ സ്ഥിരീകരിച്ചു. ആളപായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുടെ മറ്റ് ഭാഗങ്ങളിലും ഡ്രോൺ ആക്രമണങ്ങൾ നടന്നു. ഇതിൽ ഒരു അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു. യുക്രെയ്ന്‍റെ നൂറിലധികം ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ukrainian drone strike hits second Russian oil refinery in a week
Next Story