റഷ‍്യയിലെ ഊർജ വിതരണ ശൃംഖലകൾ ലക്ഷ‍്യമിട്ട് യുക്രെയ്നിന്‍റെ ഡ്രോൺ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു
text_fieldsമോസ്കോ: റഷ‍്യയിലെ നിസ്നെകാംസ്കിൽ യുക്രേനിയന്‍ ഡ്രോൺ പതിച്ച് 12 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ 36ഓളം പേർക്ക് പരിക്കേറ്റെന്ന് തതാർസ്ഥാന്‍ പ്രാദേശിക ഭരണകൂടം അറിയിച്ചു. യുക്രെയ്ന്‍റെ ദീർഘദൂര മിസൈലുകൾ പ്രധാനമായും ലക്ഷ‍്യം വക്കുന്നത് റഷ‍്യയുടെ എണ്ണ വിതരണകേന്ദ്രങ്ങളാണ്. മേഖലകളിലെ തുടർച്ചയായ ആക്രമണങ്ങൾ റഷ‍്യയിൽ ഇന്ധനക്ഷാമത്തിന് വഴിവെച്ചിട്ടുണ്ട്.
യുക്രെയ്ന്‍റെ അതിർത്തിയിൽ നിന്നും ഏകദേശം 1,200 കിലോമീറ്റർ അകലെ കിഴക്കാണ് നിസ്നംകാംസ്കിൽ സ്ഥിതി ചെയ്യുന്നത്. 240,000 ഓളം ജനസംഖ‍്യയുള്ള മേഖല റഷ‍്യയുടെ പ്രധാന എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിലൊന്നാണ്. രണ്ട് എണ്ണ ശുദ്ധീകരണശാലയും ഒരു പെട്രോകെമിക്കൽ പ്ലാന്‍റും ഇവിടെ സ്ഥിതി ചെയ്യുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനെ ചർച്ചക്കായി മേശയിലെത്തിക്കാനും അദ്ദേഹത്തിന്റെ നാല് വർഷത്തിലധികം നീണ്ട അധിനിവേശം അവസാനിപ്പിക്കാനുമുള്ള ഒരു പ്രചാരണമാണിതെന്ന് ആക്രമണത്തെക്കുറിച്ച് യുക്രേനിയൻ പ്രസിഡന്റ് വ്ലാദിമർ സെലെൻസ്കി പറയുന്നു. വ്യവസായ, സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തിങ്കളാഴ്ച രാവിലെ നിഷ്നെകാംസ്കിൽ ഡ്രോൺ ആക്രമണം നടത്തിയതായി തതാർസ്ഥാൻ തലവൻ റുസ്തം മിന്നികാനോവിന്റെ പ്രസ് സർവീസാണ് അറിയിച്ചത്.
ഞങ്ങൾ പൂർണ്ണമായും ന്യായമായ മറുപടിയാണ് നൽകുന്നത്, റഷ്യയുടെ ഓരോ ആക്രമണത്തിനും ഞങ്ങളുടെ തിരിച്ചടിയുണ്ടാകും എന്ന് ഞായറാഴ്ച വൈകീട്ട് സമൂഹമാധ‍്യമങ്ങളിലൂടെ സെലെൻസ്കി അറിയിച്ചിരുന്നു. അതേ സമയം സംഘർഷം ഇപ്പോഴും തുടരുന്നതിന്റെ ഒരേയൊരു കാരണം ഈ യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യയുടെ വിമുഖത മാത്രമാണെന്നും സെലന്‍സ്കി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

