ഞങ്ങളെ ബലാത്സംഗം ചെയ്യാനായി ഭാര്യമാർ പോലും റഷ്യൻ സൈനികരെ പ്രോൽസാഹിപ്പിക്കുന്നു -യുക്രെയ്ൻ പ്രഥമ വനിത
text_fieldsകിയവ്: റഷ്യൻ സൈന്യം യുക്രെയ്നിൽ സ്ക്രീകൾക്കു നേരെ ബലാത്സംഗം ആയുധമായി ഉപയോഗിക്കുകയാണെന്ന് പ്രഥമ വനിത ഒലീന സെലൻസ്കി. ബ്രിട്ടീഷ് ടെലിവിഷൻ ചാനലായ സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. സംഘർഷ ബാധിത മേഖലകളിലെ ലൈംഗിക പീഡനങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
യുക്രെയ്നിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ റഷ്യൻ സൈനികരെ അവരുടെ ഭാര്യമാർ പ്രോൽസാഹിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു.
മറ്റൊരാൾക്കെതിരെ ആധിപത്യം സ്ഥാപിക്കാനുള്ള ഏറ്റവും ഹീനമായ മാർഗമാണ് ബലാത്സംഗം. യുദ്ധഭൂമിയിൽ റഷ്യൻ സൈന്യം ഇപ്പോൾ ഞങ്ങൾക്കു നേരെ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ആയുധവും അതുതന്നെയാണ്. റഷ്യൻ സൈനികർ ഇക്കാര്യത്തെ കുറിച്ച് ഫോൺ വഴി അവരുടെ ബന്ധുക്കളോട് ചർച്ച നടത്തുന്നതായി ഞങ്ങൾ അറിയുന്നു. പോകൂ...എന്നിട്ട് യുക്രെയ്ൻ സ്ത്രീകളെ ബലാത്സംഗം ചെയ്യൂ...ഇതൊന്നും ഞങ്ങളോട് പറയുകയേ വേണ്ട-എന്നാണ് ഭാര്യമാർ റഷ്യൻ സൈനികരോട് പറയുന്നത്. ഇത്തരത്തിലുള്ള ബലാത്കാരങ്ങൾ യുദ്ധക്കുറ്റമായി കാണണമെന്നും ഒലീന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

