Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യ യുക്രെയ്​നിൽ...

റഷ്യ യുക്രെയ്​നിൽ അധിനിവേശം നടത്തിയാൽ പുടിനുമേൽ ഉപരോധമേർപ്പെടുത്തുമെന്ന്​​ ബൈഡൻ

text_fields
bookmark_border
റഷ്യ യുക്രെയ്​നിൽ അധിനിവേശം നടത്തിയാൽ പുടിനുമേൽ ഉപരോധമേർപ്പെടുത്തുമെന്ന്​​ ബൈഡൻ
cancel

വാഷിങ്​ടൺ: യുക്രെയ്​ൻ വിഷയത്തിൽ റഷ്യൻ പ്രസിഡൻറ്​ വ്ലാഡമീർ പുടിന്​ ശക്​തമായ മുന്നറിയിപ്പുമായി യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ. യുക്രെയ്​ൻ ആക്രമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട്​ പോവുകയാണെങ്കിൽ പുടിനുമേൽ ഉപരോധമേർപ്പെടുത്തുന്നത്​ അടക്കമുള്ള നടപടികൾ അമേരിക്ക സ്വീകരിക്കുമെന്ന്​​ ബൈഡൻ പറഞ്ഞു​.

റഷ്യയുടെ തെക്ക്​-പടിഞ്ഞാറൻ അതിർത്തിയിലെ രാജ്യത്തിനെതിരെ അവർ നീങ്ങിയാൽ ശക്​തമായ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന്​ ബൈഡൻ പറഞ്ഞു. യുക്രെയ്​ൻ വിഷയത്തിൽ റഷ്യക്കെതിരെ പാശ്​ചാത്യരാജ്യങ്ങൾ ശക്​തമായ ഭാഷയിൽ മുന്നറിയിപ്പ്​ നൽകിയതിന്​ പിന്നാലെയാണ്​ ബൈഡ​േൻറയും പ്രസ്​താവന. അതേസമയം, യു.എസും മറ്റ്​ പാശ്​ചാത്യരാജ്യങ്ങളുമാണ്​ പ്രശ്​നങ്ങളുണ്ടാക്കുന്നതെന്നാണ്​ ഇക്കാര്യത്തിലെ റഷ്യയുടെ നിലപാട്​. യുക്രെയ്​ൻ ആക്രമിക്കുമെന്ന വാർത്തകളും റഷ്യ നിരസിച്ചിട്ടുണ്ട്​.

യുക്രെയ്​നതിരെ റഷ്യ നീങ്ങുകയാണെങ്കിൽ രണ്ടാം ലോകമഹായുദ്ധത്തിന്​ ശേഷമുള്ള ഏറ്റവും വലിയ അധിനിവേശമായിരിക്കുമതെന്ന്​ ബൈഡൻ പറഞ്ഞു. നാറ്റോയിലെ ഒരംഗത്തിനും ആശങ്കവേണ്ട. ഏതെങ്കിലും ഒരു രാജ്യത്തിന്​ പ്രശ്​നമുണ്ടായാൽ അവരുടെ രക്ഷക്കായി നാറ്റോയെത്തുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. നിലവിൽ യു.എസ്​ സൈന്യത്തെ യുക്രെയ്​നിലേക്ക്​ അയക്കാൻ പദ്ധതിയില്ലെന്നും ബൈഡൻ വ്യക്​തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe Bidenukraine
News Summary - Ukraine: US could sanction Putin if Russia invades, Biden says
Next Story