റഷ്യൻ ആക്രമണത്തിൽ ഡിനിപ്രോ വിമാനത്താവളത്തിൽ വൻ നാശം സംഭവിച്ചെന്ന് യുക്രെയ്ൻ
text_fieldsകിയവ്: കിഴക്കൻ യുക്രെയ്ൻ നഗരമായ ഡിനിപ്രോയിലെ വിമാനത്താവളത്തിൽ റഷ്യൻ സേനയുടെ ബോംബാക്രമണത്തിൽ വൻ നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു.
രാത്രിയിൽ നടന്ന ആക്രമണത്തിൽ വിമാനത്താവളത്തിലെ റൺവേ തകർന്നതായും ടെർമിനലിന് കേടുപാടുകൾ സംഭവിച്ചുവെന്നും ഡിനിപ്രോ റീജനൽ ഗവർണർ വാലന്റൈൻ റെസ്‌നിചെങ്കോ ടെലിഗ്രാമിൽ പറഞ്ഞു.
വിമാനത്താവളത്തിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടതായി പ്രദേശത്തെത്തിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എപ്പോൾ വേണമെങ്കിലും വീണ്ടും ആക്രണമുണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് മാധ്യമ പ്രവർത്തകരെ വിമാനത്താവളത്തിനടുത്തേക്ക് പ്രവേശിപ്പിക്കുന്നത് അധികൃതർ തടഞ്ഞു. ഉച്ചക്കു ശേഷം പ്രദേശത്ത് വ്യോമാക്രമണ സൈറണുകൾ മുഴങ്ങി.
യുക്രെയ്നിൽ റഷ്യൻ അധിനിവേശം തുടങ്ങിയത് മുതൽ ഡിനിപ്രോ നഗരം വലിയ തരത്തിൽ ഭീഷണി നേരിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ റഷ്യൻ സൈന്യം ഇവിടെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

