ചെർണോബിലെ ആണവനിലയത്തിന് നേരെ റഷ്യൻ ആക്രമണമുണ്ടായെന്ന് യുക്രെയ്ൻ
text_fieldsകിയവ്: ചെർണോബിലെ ആണവനിലയത്തിന് നേരെ റഷ്യൻ ആക്രമമുണ്ടായെന്ന് യുക്രെയ്ൻ. ബലാറസ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആണവനിലയത്തിന് നേരെ വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷവും പ്രദേശത്തെ റേഡിയേഷൻ നിരക്കിൽ വർധനയുണ്ടായിട്ടില്ലെന്ന് യുക്രെയ്ൻ പ്രതികരിച്ചു.
ചെർണോബിലെ ആണവനിലയത്തെ സംരക്ഷിക്കുന്ന ഷെൽറ്ററിന് മുകളിൽ റഷ്യൻ ഡ്രോൺ പതിച്ചു. നാലാമത്തെ പവർ യൂണിറ്റിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് വ്ലോദോമിർ സെലൻസ്കി പറഞ്ഞു. ആക്രമണത്തെ തുടർന്ന് ഷെൽറ്റർ തകർന്നുവെന്നും തീപിടിത്തമുണ്ടായെന്നും സെലൻസ്കി അറിയിച്ചു. സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും നിലവിൽ റേഡിയേഷൻ നിരക്കിൽ വർധനയുണ്ടായിട്ടില്ലെന്നും സെലൻസ്കി പറഞ്ഞു.
പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായതെന്ന് ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി അറിയിച്ചു. നിലവിൽ പ്രശ്നങ്ങളില്ലെന്നും ആണവനിലയത്തിന്റെ സംരക്ഷിത കവചം തകർന്നിട്ടുണ്ടെന്നും ആറ്റോമിക് ഏജൻസി വ്യക്തമാക്കി.
1986ലാണ് ചെർണോബിൽ ആണവനിലയത്തിന്റെ നാലാമത്തെ പവർ യൂണിറ്റ് തകർന്നത്. തുടർന്ന് സമാനതകളില്ലാത്ത ആണവദുരന്തത്തിന് സോവിയറ്റ് യൂണിയൻ അന്ന് സാക്ഷിയായിരുന്നു. തുടർന്ന് നഗരം തന്നെ ഉപേക്ഷിച്ച് ജനങ്ങൾക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

