Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുക്രെയ്നിലെ ഡിനിപ്രോ റെയിൽവേ സ്റ്റേഷനിൽ റഷ്യൻ ഡ്രോൺ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
യുക്രെയ്നിലെ ഡിനിപ്രോ റെയിൽവേ സ്റ്റേഷനിൽ റഷ്യൻ ഡ്രോൺ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു
cancel

കീവ്: യുക്രെയ്നിലെ ഡിനിപ്രോ റെയിൽവേ സ്റ്റേഷനിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ജനങ്ങൾക്കിടയിലേക്ക് റഷ്യയുടെ ഡ്രോൺ പതിച്ചത്. ഡിനിപ്രോയിൽ നിന്ന് സപോറീഷ്യയിലേക്ക് പുറപ്പെടാൻ കാത്തുനിന്ന നമ്പർ 866 എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടിരുന്ന പ്ലാറ്റ്‌ഫോമിലേക്കാണ് ജെറ്റ് കരുത്തുള്ള ഡ്രോൺ റഷ്യ പതിപ്പിച്ചത്.

ആക്രമണ സമയത്ത് പ്ലാറ്റ്‌ഫോമിൽ നിരവധി യാത്രക്കാരുണ്ടായിരുന്നു. മുൻകരുതൽ മുന്നറിയിപ്പുകൾ നിലനിന്നിരുന്നെങ്കിലും ഡ്രോൺ ആക്രമണം പെട്ടെന്നായിരുന്നുവെന്ന് ഉക്രേനിയൻ റെയിൽവേസ് ടെലഗ്രാം സന്ദേശത്തിൽ വ്യക്തമാക്കി. സിവിലിയൻ ഇലക്ട്രിക് ട്രെയിനിന് നേർക്കാണ് ആക്രമണമുണ്ടായതെന്നും നഗരത്തിൽ വലിയ ദുരന്തമാണ് സംഭവിച്ചതെന്നും ഡിനിപ്രോ മേയർ ബോറിസ് ഫിലാറ്റോവ് പറഞ്ഞു.

ആക്രമണത്തെ ശക്തമായി അപലപിച്ച ഉക്രെയ്ൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി, റഷ്യൻ ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. റഷ്യൻ ഊർജ്ജ മേഖലയ്ക്കും ഒലിഗാർഖുകൾക്കും എതിരെയുണ്ടായിരുന്ന ഉപരോധങ്ങളിൽ ഇളവ് വരുത്തിയതാണ് റഷ്യയെ കൂടുതൽ ആക്രമണങ്ങൾക്ക് മുതിരാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

"റഷ്യൻ ഊർജ്ജ മേഖലയ്ക്കും ഒലിഗാർഖുകൾക്കുമെതിരെയുള്ള ഉപരോധങ്ങൾ പിൻവലിച്ച ശേഷം റഷ്യ നമ്മുടെ ജനങ്ങൾക്ക് നേരെ എത്ര ഭീകരാക്രമണങ്ങളാണ് നടത്തിയത്! റഷ്യൻ അധിനിവേശം അവസാനിക്കുന്നത് വരെ യു.എസും യൂറോപ്യൻ യൂനിയനും ജി7 രാജ്യങ്ങളും കൂടുതൽ ശക്തമായ ഉപരോധ നടപടികൾ കൈക്കൊള്ളണം," സെലെൻസ്കി വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾ സ്റ്റേഷൻ പരിസരത്ത് തുടരുകയാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ukraine News: Russian Drone Strike on Dnipro Train Station Kills 13
Next Story