Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​ഷ്യ​ക്കെ​തി​രെ...

റ​ഷ്യ​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി​യെ സ​മീ​പി​ച്ച് യു​ക്രെ​യ്ൻ

text_fields
bookmark_border
റ​ഷ്യ​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി​യെ സ​മീ​പി​ച്ച് യു​ക്രെ​യ്ൻ
cancel

റ​ഷ്യ​ൻ സൈ​നി​ക നീ​ക്ക​വും അ​ധി​നി​വേ​ശ​വും ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി യു​ക്രെ​യ്ൻ. യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ട്വീ​റ്റ് ചെ​യ്ത​ത്. അ​ധി​നി​വേ​ശ​ത്തെ ന്യാ​യീ​ക​രി​ച്ച് റ​ഷ്യ ന​ട​ത്തു​ന്ന കൂ​ട്ട​ക്കൊ​ല​ക്ക് റ​ഷ്യ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും സെ​ല​ൻ​സ്കി ആ​വ​ശ്യ​പ്പെ​ട്ടു. എ​ത്ര​യും​വേ​ഗം റ​ഷ്യ​ൻ സൈ​നി​ക നീ​ക്കം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് സെ​ല​ൻ​സ്കി​യു​ടെ അ​ഭ്യ​ർ​ഥ​ന. പ​രാ​തി​യി​ൽ അ​ടു​ത്ത​യാ​ഴ്ച വി​ചാ​ര​ണ​യു​ണ്ടാ​കും. ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​ക്ക് റ​ഷ്യ​ൻ നേ​താ​ക്ക​ൾ​ക്കെ​തി​രെ ക്രി​മി​ന​ൽ കു​റ്റം ചു​മ​ത്താ​ൻ അ​ധി​കാ​ര​മി​ല്ല. അ​തേ​സ​മ​യം, രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ അ​ന്താ​രാ​ഷ്ട്ര​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ലോ​ക​ത്തെ ഉ​ന്ന​ത നീ​തി​ന്യാ​യ കോ​ട​തി​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UkraineInternational court of Justice
News Summary - Ukraine moves International Court of Justice, files case against Russia
Next Story