Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആണവായുധം പ്രയോഗിക്കാതെ യു​ക്രെ​യ്ൻ ആ​ക്ര​മ​ണ​ത്തി​ന്റെ ലക്ഷ്യം നേടും –പുടിൻ

text_fields
bookmark_border
putin
cancel
camera_alt

 വ്ളാദിമിർ പുടിൻ

മോ​സ്കോ: ആ​ണ​വാ​യു​ധം പ്ര​​യോ​ഗി​ക്കാ​തെ​ത്ത​ന്നെ യു​ക്രെ​യ്ൻ ആ​ക്ര​മ​ണ​ത്തി​ന്റെ ല​ക്ഷ്യം നേ​ടാ​ൻ റ​ഷ്യ​ക്ക് ക​ഴി​യു​മെ​ന്ന് പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ. ഔ​ദ്യോ​ഗി​ക ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പു​ടി​ന്റെ പ്ര​സ്താ​വ​ന.

ആ​ണ​വാ​യു​ധം എ​ന്ന അ​ബ​ദ്ധം കാ​ണി​ക്കാ​ൻ റ​ഷ്യ​യെ നി​ർ​ബ​ന്ധി​ക്കു​ന്ന നി​ര​വ​ധി ശ്ര​മ​ങ്ങ​ളു​ണ്ടാ​യി. പ​ക്ഷേ, ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കാ​തെ ല​ക്ഷ്യം നേ​ടാ​ൻ മ​തി​യാ​യ ​സേ​ന റ​ഷ്യ​ക്കു​ണ്ട്. നി​ല​വി​ലെ ഏ​റ്റു​മു​ട്ട​ലി​ന്റെ മൂ​ല​കാ​ര​ണം ഇ​ല്ലാ​താ​ക്കു​ക, ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന​തും സു​സ്ഥി​ര​വു​മാ​യ സ​മാ​ധാ​ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ക, റ​ഷ്യ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് യു​ദ്ധ​ത്തി​ന്റെ ല​ക്ഷ്യ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അതേസമയം, പൂർണ തോതിലുള്ള യുദ്ധം ആരംഭിച്ച ശേഷം നടന്ന ഏറ്റവും വലിയ റഷ്യൻ ഡ്രോൺ ആക്രമണത്തിനാണ് യുക്രെയ്ൻ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസം റഷ്യ 273 ഡ്രോണുകളാണ് വിക്ഷേപിച്ചത്. പ്രധാനമായും കീവ് മേഖലയെയും രാജ്യത്തിന്റെ കിഴക്കുള്ള ഡിനിപ്രോപെട്രോവ്‌സ്ക്, ഡൊണെറ്റ്‌സ്ക് മേഖലകളെയും ലക്ഷ്യമിട്ടായിരുന്നു ഇതെന്ന് യുക്രെയ്ൻ വ്യോമസേന പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ukraine invasion will achieve its goal without using nuclear weapons says Putin
Next Story