യുക്രെയ്ൻ ധാന്യ കയറ്റുമതി കരാർ: കുവൈത്ത് സ്വാഗതം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: യുക്രെയ്ൻ തുറമുഖങ്ങളിൽനിന്ന് ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും സുരക്ഷിതമായി കയറ്റുമതി ചെയ്യുന്നതിനുള്ള കരാർ നാലു മാസത്തേക്ക് നീട്ടിയതിനെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്വാഗതംചെയ്തു.
ലോകമെമ്പാടുമുള്ള ഭക്ഷ്യക്ഷാമം ലഘൂകരിക്കാൻ യുക്രെയ്ൻ ധാന്യങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നതിലൂടെ കഴിയുമെന്നും മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ആഹ്വാനങ്ങളോടുള്ള യുക്രെയ്നിന്റെയും റഷ്യൻ ഫെഡറേഷന്റെയും നല്ല പ്രതികരണത്തെ കുവൈത്ത് പ്രശംസിച്ചു.
വിഷയത്തിൽ യു.എൻ, തുർക്കിയ ശ്രമങ്ങളെയും കുവൈത്ത് പ്രശംസിച്ചു. സംഘർഷം അവസാനിപ്പിച്ച് യൂറോപ്യന്റെയും ലോകത്തിന്റെയും സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയ പരിഹാരത്തിലെത്താൻ നേരിട്ടുള്ള ചർച്ചകൾക്ക് ഇത് സഹായകമാകുമെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

