Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോസ്കോയിൽ ഡ്രോൺ വെടിവെച്ചിട്ടു

text_fields
bookmark_border
മോസ്കോയിൽ ഡ്രോൺ വെടിവെച്ചിട്ടു
cancel

മോസ്കോ: വെള്ളിയാഴ്ച പുലർച്ച മോസ്കോ നഗരത്തിന് മുകളിലെത്തിയ യുക്രെയ്ൻ ഡ്രോൺ വെടിവെച്ചിട്ടതായി റഷ്യൻ ഉദ്യോഗസ്ഥർ അറിയിച്ചു. തകർന്ന ഡ്രോണിന്റെ ചില ഭാഗങ്ങൾ ഒരു പ്രദർശന കേന്ദ്രത്തിൽ പതിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

പുലർച്ച നാലിനാണ് ഡ്രോൺ വെടിവെച്ചിട്ടതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേൽക്കുകയോ തീപിടിത്തമുണ്ടാവുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ മാസം രണ്ടുതവണ ഡ്രോൺ ആക്രമണമുണ്ടായ മോസ്കോ സിറ്റി വാണിജ്യ കേന്ദ്രത്തിന് സമീപത്താണ് വെള്ളിയാഴ്ച ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച പ്രദർശന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ukraine drone shot down in central Moscow
Next Story