യുക്രെയ്ൻ ഡ്രോൺ ആക്രമണം: നാല് റഷ്യൻ യാത്രാവിമാനങ്ങൾ കത്തി
text_fieldsമോസ്കോ: റഷ്യക്ക് നേരെ കനത്ത ഡ്രോൺ ആക്രമണവുമായി യുക്രെയ്ൻ. സ്കോഫ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ നാല് യാത്രാവിമാനങ്ങൾ കത്തിനശിച്ചതായി റഷ്യ അറിയിച്ചു. ഡ്രോൺ ആക്രമണത്തിൽ വിമാനങ്ങൾ കത്തിയമരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തില്‍ ആളപായമില്ലെന്ന് റഷ്യ അറിയിച്ചു. നാല് ഇല്യൂഷിന് 76 വിമാനങ്ങളാണ് ഡ്രോണ്‍ ആക്രമണത്തില്‍ നശിച്ചത്. ഇതില്‍ രണ്ട് വിമാനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. പ്രതികാരം ചെയ്യാൻ റഷ്യ തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ വാരം യുക്രെയ്ന്റെ ഡ്രോൺ ആക്രമണത്തിൽ മൂന്നുപേർ റഷ്യയിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ, സംഭവത്തോട് യുക്രെയ്ൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എസ്തോണിയയുടെ അതിർത്തിക്കു സമീപത്തുള്ള സ്കോവിലെ വിമാനത്താവളത്തിൽ ബുധനാഴ്ച പുലർച്ചെയാണ് കനത്ത ആക്രമണം ഉണ്ടായത്. സൈനിക, സിവിലിയൻ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ് ഈ വിമാനത്താവളം. യുക്രെയ്നിൽനിന്ന് ഏകദേശം 600 കിലോമീറ്റർ അകലെയാണ് സ്കോവ്. റഷ്യൻ മണ്ണിൽനടന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് യുക്രെയ്ൻ നടത്തിയതെന്ന് റഷ്യ പറയുന്നു. അതേസമയം, ബുധനാഴ്ച പുലർച്ചെ റഷ്യൻ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ അധികൃതർ ആരോപിച്ചു. റഷ്യയുടെ തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടതായും നാശനഷ്ടങ്ങൾ സംഭവിച്ചതായും സൈനിക ഭരണത്തലവൻ സെർജിയോ പോപ്കോ ടെലിഗ്രാമിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

