Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യയുടെ...

റഷ്യയുടെ എണ്ണശുദ്ധീകരണശാലകൾ ലക്ഷ്യമിട്ട് യുക്രെയ്ൻ ആക്രമണം

text_fields
bookmark_border
russian attack
cancel

കി​യ​വ്: റ​ഷ്യ​യി​ലെ ര​ണ്ട് പ്ര​ധാ​ന എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ൾ​ക്ക് നേ​രെ യു​ക്രെ​യ്ന്റെ ദീ​ർ​ഘ​ദൂ​ര ഡ്രോ​ൺ-​മി​സൈ​ൽ ആ​ക്ര​മ​ണം. റ​ഷ്യ​യു​ടെ സാ​മ്പ​ത്തി​ക, സൈ​നി​ക ശേ​ഷി​ക​ളെ കൂ​ടു​ത​ൽ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ആ​ക്ര​മ​ണ​മെ​ന്ന് യു​ക്രെ​യ്ൻ അ​വ​കാ​ശ​പ്പെ​ട്ടു. പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി വാ​ഷി​ങ്ട​ണി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് ആ​ക്ര​മ​ണ​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

റ​ഷ്യ​യി​ലെ പേം ​മേ​ഖ​ല​യി​ലു​ള്ള ലൂ​ക്കോ​യി​ൽ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക്കും അ​തി​ർ​ത്തി​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 400 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള റി​യാ​സാ​ൻ റി​ഫൈ​ന​റി​ക്കും നേ​രെ​യാ​ണ് യു​ക്രെ​യ്ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഇ​രു കേ​ന്ദ്ര​ങ്ങ​ളി​ലും തീ​പി​ടി​ത്ത​മു​ണ്ടാ​യി. പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം മൂ​ന്നു​കോ​ടി ട​ൺ എ​ണ്ണ സം​സ്‌​ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള ഈ ​ര​ണ്ട് ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളും റ​ഷ്യ​യു​ടെ പ്ര​തി​രോ​ധ വ്യ​വ​സാ​യ​ത്തി​നും സ​ർ​ക്കാ​ർ വ​രു​മാ​ന​ത്തി​നും നി​ർ​ണാ​യ​ക​മാ​ണ്.

​അ​തേ​സ​മ​യം, യു​ക്രെ​യ്ന്റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. റി​യാ​സാ​ൻ ഗ​വ​ർ​ണ​ർ പാ​വ​ൽ മാ​ൽ​കോ​വ്, ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഡ്രോ​ണി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ചി​ല വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​താ​യും അ​റി​യി​ച്ചു. എ​ന്നാ​ൽ, ഏ​ത് സ്ഥാ​പ​ന​ങ്ങ​ളാ​ണ് ബാ​ധി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ല്ല. സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ച ദീ​ർ​ഘ​ദൂ​ര ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് റ​ഷ്യ​യു​ടെ എ​ണ്ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കെ​തി​രെ യു​ക്രെ​യ്ൻ മാ​സ​ങ്ങ​ളാ​യി ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. ഇ​തു​മൂ​ലം റ​ഷ്യ​യി​ൽ ഇ​ന്ധ​ന​വി​ത​ര​ണ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​താ​യും ഇ​ത് ക്രെം​ലി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ​താ​യും യു​ക്രെ​യ്ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​ക്കി​ടെ ക​രി​ങ്ക​ട​ലി​ലും അ​സോ​വ് ക​ട​ലി​ലു​മാ​യി റ​ഷ്യ​യു​ടെ 201 ക​പ്പ​ലു​ക​ൾ ല​ക്ഷ്യ​മി​ട്ട​താ​യി യു​ക്രെ​യ്ൻ സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttacksWorld Newsoil refineryLatest Malayalam NewsRussia Ukraine War
News Summary - Ukraine attacks target Russian oil refineries
Next Story