റഷ്യൻ വാതക പ്ലാന്റിൽ യുക്രെയ്ൻ ആക്രമണം
text_fieldsകിയവ്: റഷ്യയുടെ തെക്കൻ മേഖലയിൽ പ്രധാന വാതക സംസ്കരണ നിലയത്തിനു നേരെ യുക്രെയ്ൻ ആക്രമണം. സർക്കാർ എണ്ണക്കമ്പനിയായ ഗാസ് പ്രോമിനു കീഴിലെ ഒറെൻബർഗ് നിലയമാണ് ആക്രമിക്കപ്പെട്ടത്.
4500 കോടി ക്യുബിക് മീറ്റർ പ്രതിവർഷ ശേഷിയുള്ള നിലയത്തിലെ ഒരു വർക്ഷോപ്പിന് തീപിടിച്ച ആക്രമണത്തിൽ ആളപായമില്ല. സംഭവത്തിനു പിന്നാലെ ഒറെൻബർഗ് വിമാനത്താവളം അടച്ചിരുന്നു. രാത്രിയിൽ ഒറെൻബർഗ് മേഖലയിൽ 45ഉം സമാറ, സറാറ്റോവ് മേഖലകളിൽ 23ഉം ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സമീപ നാളുകളിലായി റഷ്യയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. 2000 കിലോമീറ്ററിലേറെ അകലത്തിൽ വരെ ഡ്രോണുകൾ നാശം വിതക്കുന്നുണ്ട്. ഇതേ ദിവസം, യുക്രെയ്നിൽ റഷ്യയും വൻതോതിൽ ആക്രമണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

