Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'എന്ത്...

'എന്ത് സമ്മർദ്ദമുണ്ടായാലും ഞങ്ങൾ പിന്തുണക്കില്ല"; ഇറാനെതിരായ നീക്കത്തിൽ ട്രംപിന് മറുപടിയുമായി സ്റ്റാർമർ

text_fields
bookmark_border
എന്ത് സമ്മർദ്ദമുണ്ടായാലും ഞങ്ങൾ പിന്തുണക്കില്ല; ഇറാനെതിരായ നീക്കത്തിൽ ട്രംപിന് മറുപടിയുമായി സ്റ്റാർമർ
cancel

ലണ്ടന്‍: എന്ത് സമ്മര്‍ദങ്ങളുണ്ടായാലും ഇറാനെതിരായ യുദ്ധത്തിനോ ഹുർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിനോ തങ്ങളില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഹുർമുസ് തുറക്കണം എന്നാണ് ബ്രിട്ടന്റെ അഭിപ്രായം. അതിനായി ഉപരോധത്തെ പിന്തുണക്കില്ല. തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കരുതെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു.

'ഞങ്ങൾ ഉപരോധത്തെ പിന്തുണയ്ക്കുന്നില്ല' ബി.ബി.സി റേഡിയോ 5 ലൈവിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. "എന്റെ കാഴ്ചപ്പാടിൽ, കടലിടുക്ക് പൂർണമായും തുറക്കൽ അത്യാവശ്യമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞങ്ങൾ അതിനായുള്ള ശ്രമങ്ങളിലാണ്, അത് തുടരുകയും ചെയ്യും" സ്റ്റാർമർ വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്നത് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധത്തിൽ പങ്കുചേരാൻ ബ്രിട്ടന് മേൽ സമ്മർദമുണ്ട്. എന്നാൽ നിയമപരമായ അടിത്തറയും കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയും ഇല്ലാതെ താൻ അതിന് മുതിരില്ല. ബ്രിട്ടന്റെ മൈൻ സ്വീപ്പറുകൾ (കുഴിബോംബുകൾ നീക്കം ചെയ്യുന്ന കപ്പലുകൾ) മേഖലയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സൈനിക നീക്കങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ലെങ്കിലും, തങ്ങളുടെ സൈനിക ശേഷി കടലിടുക്ക് പൂർണമായും തുറന്നിടുന്നതിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി."എന്റെ തീരുമാനം വളരെ വ്യക്തമാണ്, എന്തുതന്നെയായാലും, വൻ സമ്മർദ്ദം ഉണ്ടായിട്ടുണ്ടെങ്കിലും, ഞങ്ങൾ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നില്ല," അദ്ദേഹം പറഞ്ഞു

ബ്രിട്ടനും മറ്റും ഹുർമുസിലേക്ക് പടക്കപ്പൽ അയക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ബ്രിട്ടന്റെ പ്രതികരണം. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് തിങ്കളാഴ്ച ഹുര്‍മുസില്‍ ഉപരോധം ഏർപ്പെടുത്തുമെന്ന് യു.എസ് സൈന്യം അറിയിച്ചിരുന്നു. പാകിസ്താനിൽ നടന്ന യു.എസ് ഇറാൻ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നായിരുന്നു യു.എസിന്‍റെ ഭീഷണി. തിങ്കളാഴ്ച മുതൽ ഇറാനിയൻ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതും ഉൾപ്പെടെയുള്ള എല്ലാ സമുദ്ര ഗതാഗതവും ഉപരോധിക്കുമെന്ന് യു.എസ് സൈന്യം അറിയിച്ചു. ഹുർമുസ് കടലിടുക്ക് വഴി ഇറാനിയൻ ഇതര തുറമുഖങ്ങളിലേക്കും തിരിച്ചും കടത്തിവിടുന്ന കപ്പലുകൾക്ക് തടസ്സമുണ്ടാകില്ലെന്ന് യുഎസ് സൈന്യം പറഞ്ഞു. ഇറാന് ടോൾ നൽകിയ അന്താരാഷ്ട്ര ജലപാതയിലെ എല്ലാ കപ്പലുകളെയും യു.എസ് സൈന്യം തടയുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പറഞ്ഞു."നിയമവിരുദ്ധമായ ടോൾ അടയ്ക്കുന്ന ആർക്കും കടലിൽ സുരക്ഷിതമായി കടന്നുപോകാൻ കഴിയില്ല," ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukWorld NewsStrait of HormuzKeir StarmerUS Iran Warbritton
News Summary - UK will not back blockade of Strait of Hormuz, PM Starmer says
Next Story