ബ്രിട്ടീഷ് എം.പിയുടെ കൊലപാതകം: പ്രതിക്ക് െഎ.എസ് ബന്ധമെന്ന് പ്രോസിക്യൂട്ടർ
text_fieldsലണ്ടൻ: ബ്രിട്ടീഷ് എം.പി ഡേവിഡ് അമെസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അലി ഹർബി അലിക്ക് ഐ.എസ് ബന്ധമെന്ന് പ്രോസിക്യൂട്ടർ ജെയിംസ് കേബിൾ. എം.പിയെ കൊലപ്പെടുത്താൻ ഏതാനും വർഷം മുേമ്പ ഹർബി ആസൂത്രണം നടത്തിയതായും വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ നടന്ന ഹിയറിങ്ങിനിടെ പ്രോസിക്യൂട്ടർ അറിയിച്ചു.
സ്വന്തം നിലക്കാണ് അലി ഐ.എസിൽ ആകൃഷ്ടനായത്. 25 കാരനായ ഹർബിക്കെതിരെ ഭീകരക്കുറ്റം ചുമത്തിയാണ് ബ്രിട്ടീഷ് പൊലീസ് കേസെടുത്തത്. സംഭവം ഭീകരാക്രമണമാണെന്ന് പൊലീസ് നേരത്തേ അറിയിച്ചിരുന്നു. എം.പിയെ കാണാൻ അവസരം തേടി പ്രതി നേരത്തേ അദ്ദേഹത്തിെൻറ ഓഫിസുമായി ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
സോമാലി പൈതൃകമുള്ള ബ്രിട്ടീഷ് പൗരനാണ് അലി. അലിയുടെ പിതാവ് ഹർബി അലി കുല്ലാനെ സോമാലിയൻ മുൻ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. ഹർബി ബ്രിട്ടനിലേക്ക് കുടിയേറിയതാണ്. കൊലപാതകത്തിന് മറ്റാരെങ്കിലും അലിയെ സഹായിച്ചിട്ടുേണാ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച എകസ്സിൽ ജനസമ്പർക്ക പരിപാടിക്കിടെയാണ് കൺസർവേറ്റീവ് എം.പിയായ ഡേവിഡ് അമെസിനു കുത്തേറ്റത്.

