'യു.കെയിലെ ഒമ്പത് സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസ് തുടങ്ങും'; വ്യാപാരകരാർ നേട്ടമായെന്ന് നരേന്ദ്ര മോദി
text_fieldsമുംബൈ: യു.കെയിലെ ഒമ്പത് സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. സ്റ്റാർമറിന്റെ നേതൃത്വത്തിൽ ഇന്ത്യ-യു.കെ ബന്ധത്തിൽ വലിയ പുരോഗതിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ ഊഷ്മളമാക്കിയെന്നും മോദി പറഞ്ഞു.
യുവാക്കൾക്ക് ജോലി ലഭ്യമാക്കാൻ ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കുമെന്നും സംയുക്തവാർത്താസമ്മേളനത്തിൽ ഇരുവരും അറിയിച്ചു. വർഷങ്ങളായി സൗഹൃദത്തിലുള്ള രാജ്യങ്ങളാണ് ഇന്ത്യയും യു.കെയും. ജനാധിപത്യം, സ്വാതന്ത്രം, നിയമവാഴ്ച എന്നിവയിൽ അധിഷ്ഠിതമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ മോദി വ്യക്തമാക്കി.
ജൂലൈയിൽ മോദിക്ക് വിരുന്ന് ഒരുക്കാൻ സാധിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമറും പറഞ്ഞു. ഇപ്പോൾ ഞാൻ ഇന്ത്യയിലും എത്തിയിരിക്കുകയാണ്. ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യക്കാർ തനിക്ക് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് രാജ്യങ്ങളുടേയും വികസനത്തിന് ഇണങ്ങുന്ന രീതിയിലുള്ള നയങ്ങൾ സ്വീകരിക്കുമെന്നും സ്റ്റാർമർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

