Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൂതി ആക്രമണത്തെ നേരിടാന്‍ സൗദിക്ക് സൈനിക പിന്തുണയുമായി ബ്രിട്ടന്‍; യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നൽകും

text_fields
bookmark_border
ഹൂതി ആക്രമണത്തെ നേരിടാന്‍ സൗദിക്ക് സൈനിക പിന്തുണയുമായി ബ്രിട്ടന്‍; യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നൽകും
cancel

ലണ്ടൻ: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യക്ക് സൈനിക സഹായവുമായി ബ്രിട്ടൻ. സൗദി യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്നതിനുള്ള സഹായം (എയർ-ടു-എയർ റീഫ്യൂവലിങ്) നൽകുമെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രഖ്യാപിച്ചു. സൗദിയുടെ അഭ്യർഥനയെ തുടർന്നാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൂതികൾക്കെതിരായ നേരിട്ടുള്ള ആക്രമണങ്ങളിൽ ബ്രിട്ടീഷ് വിമാനങ്ങൾ പങ്കെടുക്കില്ലെന്നും പ്രതിരോധ ദൗത്യങ്ങൾക്കാണ് സഹായം നൽകുകയെന്നും ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ആൻഡി ബേൺഹാം ആണ് ഇക്കാര്യം അറിയിച്ചത്.

അതേ സമയം സൗദിക്ക് നൽകുന്ന സഹായത്തിന് സമയപരിധി ഉണ്ടായിരിക്കുമെന്നും സാഹചര്യം വിലയിരുത്തിക്കൊണ്ടിരിക്കുമെന്നും ബ്രിട്ടൻ അറിയിച്ചു. വരും ദിവസങ്ങളിൽ ദൗത്യത്തിനായി ഒരു റോയൽ എയർ ഫോഴ്‌സ് (ആർ.എ.എഫ്) വോയേജർ വിമാനം വിന്യസിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഹൂതികൾക്കെതിരായ നേരിട്ടുള്ള ആക്രമണങ്ങളിൽ ബ്രിട്ടീഷ് വിമാനങ്ങളെ ഉൾപ്പെടുത്തില്ല. എന്നാൽ ഡ്രോണുകളും മിസൈലുകളും നേരിടാനുള്ള സൗദിയുടെ യുദ്ധ വിമാനങ്ങളുടെ പ്രതിരോധ ദൗത്യങ്ങൾക്ക് ഇന്ധനസഹായം നൽകിക്കൊണ്ടായിരിക്കും ബ്രിട്ടന്റെ പങ്കാളിത്തം.

അടുത്തിടെ ഹൂതികൾ സൗദി അറേബ്യക്കെതിരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. ശനിയാഴ്ച റിയാദിനെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടന്നിരുന്നു. സൗദിയിലെ നഗരങ്ങൾ, വിമാനത്താവളങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ഊർജ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ആക്രമണങ്ങളിൽ ലക്ഷ്യം വെക്കുന്നുണ്ട്.

യമനിലെ സൗദി പിന്തുണയുള്ള സർക്കാറും ഹൂതികളും തമ്മിലുള്ള സംഘർഷം അടുത്തിടെയാണ് വീണ്ടും രൂക്ഷമായത്. ഇതോടെ സൗദിക്കെതിരായ ആക്രമണങ്ങളും വർധിച്ചു. യമനിലെ തന്ത്രപ്രധാനമായ മൊഖ തുറമുഖവും ചെങ്കടലിലെ ചില പ്രധാന ദ്വീപുകളും ഹൂതികൾ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്. ഇതോടെ ചെങ്കടലിനെയും ബാബ് അൽ മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തെയും നിരീക്ഷിക്കാനുള്ള ഹൂതികളുടെ ശേഷി വർധിച്ചതായി വിലയിരുത്തപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Britain Aids Saudi Against Houthi Attacks
Next Story