വെയ്സിൽ വെള്ളിയാഴ്ച മുതൽ സമ്പൂർണ്ണ ലോക്ഡൗൺ
text_fieldsകാര്‍ഡിഫ് : വെയ്ല്‍സില്‍ വെള്ളിയാഴ്ച മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് വെയ്ൽസ് ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്ഫോര്‍ഡ്. കൊറോണ വൈറസ് ബാധ വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് വെയ്ല്‍സ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. യുകെയില്‍ ദേശവ്യാപകമായി ലോക്ഡൗൺ നടപ്പാക്കില്ലെന്ന് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വെയ്ല്‍സ് അസംബ്ലി സ്വന്തം അധികാരം ഉപയോഗിച്ച് വെയ്ല്‍സില്‍ സമ്പൂര്‍ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒക്ടോബര്‍ 23 വെള്ളിയാഴ്ച മുതല്‍ അടുത്ത 16 ദിവസത്തേക്കാണ് ലോക്ഡൗൺപ്രഖ്യാപിച്ചിരിക്കുന്നത്. 'കൊറോണ സര്‍ക്യൂട്ട് ബ്രേക്കര്‍' എന്ന രീതിയില്‍ ആണ് ലോക്ഡൗൺ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ധേശിക്കുന്നത്. വെയ്ല്‍സില്‍ ആകമാനം പൂര്‍ണമായുള്ള ഒരു ലോക്ഡൗൺ ആണ് നടപ്പാക്കുക. അവശ്യ സർവീസ് ഒഴികെയുള്ളവർക്ക് വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവാദമുണ്ടാകില്ല.
വെയ്ല്‍സില്‍ കൊറോണ ബാധ നിരക്കില്‍ വന്‍ വര്‍ധനവാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി രേഖപ്പെടുത്തുന്നത്. "കൊറോണ ബാധ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളില്‍ എൻ.എച്ച്.എസ് അടക്കമുള്ള എമര്‍ജന്‍സി സര്‍വീസുകള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. മരണ നിരക്ക് അനിയന്ത്രിതമായി ഉയരാന്‍ ഇത് കാരണമാകും" ഫസ്റ്റ് മിനിസ്റ്റര്‍ മാര്‍ക്ക് ഡ്രേക്ക്ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
