Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിജാബ് വിഷയത്തിൽ യു.കെ ജഡ്ജിയുടെ ട്വീറ്റ്

text_fields
bookmark_border
ഹിജാബ് വിഷയത്തിൽ യു.കെ ജഡ്ജിയുടെ ട്വീറ്റ്
cancel

ലണ്ടൻ: ഇന്ത്യയിൽ ഹിജാബ് വിഷയം പുകയുമ്പോൾ യു.കെയിലെ ആദ്യ ഹിജാബ് ധാരിയായ ജഡ്ജി റാഫിയ അർഷാദി​ന്‍റെ ട്വീറ്റ് വൈറലാകുന്നു. ''ഒരിക്കൽ സ്കോളർഷിപ്പിനായുള്ള അഭിമുഖത്തിനു പോകുമ്പോൾ, ശിരോവസ്ത്രം ധരിക്കേണ്ട എന്നാണ് മാതാപിതാക്കൾ നിർദേശിച്ചത്.

അവസരം നഷ്ടപ്പെടു​േമാ എന്ന ഭയമാണ് അവരെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. എ​ന്‍റെ ജീവിതത്തിലെ നിർണായക നിമിഷമായിരുന്നു അത്. ഹിജാബ് ധരിക്കാൻ തന്നെ തീരുമാനിച്ചു. നിയമ സ്കൂളിൽ സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടു എന്നു മാത്രമല്ല, 17 വർഷത്തെ സർവീസിനു ശേഷം യു.കെയിൽ ഹിജാബ് ധരിക്കുന്ന ആദ്യ ജഡ്ജിയായി നിയമിക്കപ്പെടുകയും ചെയ്തു.''ഇങ്ങനെയായിരുന്നു റാഫിയയുടെ ട്വീറ്റ്. പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ അടക്കം ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UK judge tweets on hijab
Next Story