കോവിഡ് വാക്സിൻ വാങ്ങിക്കൂട്ടി ബ്രിട്ടൻ
text_fieldsലണ്ടൻ: അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണത്തിെൻറ ഇടക്കാല റിപ്പോർട്ട് ശുഭസൂചന നൽകിയതോടെ കോവിഡ് പ്രതിരോധ വാക്സിൻ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ബ്രിട്ടൻ.
അടുത്ത ഏപ്രിൽ-മേയ് മാസത്തിെൻറ തുടക്കത്തോടെ പരമാവധി വാക്സിൻ രാജ്യെത്തത്തിക്കാൻ സർക്കാർ തീരുമാനം. ഇതിെൻറ ഭാഗമായി യു.എസ് കമ്പനിയായ മൊഡേണയുടെ 20 ലക്ഷം ഡോസ് വാക്സിനുകൂടി ബ്രിട്ടീഷ് സർക്കാർ ഓർഡർ നൽകി. രണ്ടാഴ്ച മുമ്പ് ഇതേ കമ്പനിയുടെ 50 ലക്ഷം ഡോസിന് ഓർഡർ നൽകിയതിനു പിന്നാലെയാണിത്. ഇതുകൂടാതെ ജർമൻ മരുന്ന് നിർമാതാക്കളായ ബയോടെക്കുമായി സഹകരിച്ച് യു.എസ് കമ്പനിയായ ഫൈസർ ഉൽപാദിപ്പിക്കുന്ന പ്രതിരോധമരുന്നിെൻറ 40 ദശലക്ഷം ഡോസും ബ്രിട്ടൻ ഓർഡർ ചെയ്തിട്ടുണ്ട്.

