Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജലാതിർത്തി ലംഘിച്ചു;...

ജലാതിർത്തി ലംഘിച്ചു; ബ്രിട്ടീഷ്​ ബോട്ട്​ പിടിച്ചെടുത്ത്​ ഫ്രാൻസ്​

text_fields
bookmark_border
ജലാതിർത്തി ലംഘിച്ചു; ബ്രിട്ടീഷ്​ ബോട്ട്​ പിടിച്ചെടുത്ത്​ ഫ്രാൻസ്​
cancel

പാരിസ്​: ജലാതിർത്തി ലംഘിച്ചെത്തിയ ലൈസൻസില്ലാത്ത ബ്രിട്ടീഷ്​ മത്സ്യബന്ധന ബോട്ട്​ ഫ്രാൻസ്​ പിടിച്ചെടുത്തു. അതിർത്തി ലംഘിച്ചതിന്​ മറ്റൊരു ബോട്ടിന്​ പിഴയും ചുമത്തിയിട്ടുണ്ട്​.

ഇതോടെ ബ്രെക്​സിറ്റിനു ശേഷം യൂറോപ്യൻ യൂനിയനും ​ബ്രിട്ടനും തമ്മിൽ ജലാതിർത്തി സംബന്ധമായ തർക്കങ്ങൾ കൂടുതൽ രൂക്ഷമായി. വടക്കൻ മേഖലയിലെ ലെ ഹാവ്​റെയിൽ കഴിഞ്ഞദിവസം അർധരാത്രി പട്രോളിങ്ങിനിടെ ബോട്ടുകൾക്ക്​ മുന്നറിയിപ്പു നൽകിയിരുന്നതായി ഫ്രഞ്ച്​ നാവിക വിഭാഗം അറിയിച്ചു.

പിടിച്ചെടുത്ത ബോട്ട്​ ഇപ്പോൾ ഫ്രഞ്ച്​ ജുഡീഷ്യൽ വിഭാഗത്തി​െൻറ നിയന്ത്രണത്തിലാണ്​. ഫ്രഞ്ച്​ ജലാതിർത്തിയിൽ മത്സ്യബന്ധനം നടത്താൻ ബോട്ടിന്​ ലൈസൻസുണ്ടായിരുന്നില്ലെന്നും അധികൃതർ പറഞ്ഞു. നടപടി നിരാശാജനകമാണെന്ന്​ ​​ബ്രിട്ടീഷ്​ ആഭ്യന്തര സെക്രട്ടറി പ്രീതി പ​ട്ടേൽ പ്രതികരിച്ചു. പ്രശ്​നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്​ ബ്രിട്ടൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FranceUK
News Summary - UK boat detained by France
Next Story