Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉയ്​ഗൂർ വംശഹത്യ: ചൈനക്ക്​ ഉപരോധമേർപെടുത്തി പാശ്​ചാത്യ രാജ്യങ്ങൾ
cancel
Homechevron_rightNewschevron_rightWorldchevron_rightഉയ്​ഗൂർ വംശഹത്യ:...

ഉയ്​ഗൂർ വംശഹത്യ: ചൈനക്ക്​ ഉപരോധമേർപെടുത്തി പാശ്​ചാത്യ രാജ്യങ്ങൾ

text_fields
bookmark_border

ലണ്ടൻ: സിൻജിയാങ്​ പ്രവിശ്യയിലെ മുസ്​ലിം ന്യൂനപക്ഷമായ ഉയ്​ഗൂറുകൾക്കെതിരെ വംശഹത്യ നടത്തുന്ന ചൈനീസ്​ ഭരണകൂടത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ച് പാശ്​ചാത്യ രാജ്യങ്ങൾ. യൂറോപ്യൻ യൂനി​യൻ, യു.കെ, യു.എസ്​, കാനഡ എന്നിവ സംയുക്​തമായാണ്​ നടപടി സ്വീകരിച്ചത്​. ഇതിൽ പ്രതിഷേധിച്ച്​ യൂറോപ്യൻ ഉദ്യോഗസ്​ഥർക്കെതിരെ ചൈനയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്​.

ഉയ്​ഗൂറുകൾക്ക്​ അടിസ്​ഥാന മൗലികാവകാശങ്ങൾ വരെ ചൈന നിഷേധിക്കുകയാണെന്ന്​ യു.കെ വിദേശകാര്യ​ സെക്രട്ടറി ഡൊമിനിക്​ റാബ്​ പറഞ്ഞു. 1989ലെ ടിയാനെൻമൻ സ്​ക്വയർ കുരുതിക്കു ശേഷം ആദ്യമായാണ്​ യൂറോപ്യൻ യൂനിയൻ ചൈനക്കു മേൽ ഉപരോധം ഏർപെടുത്തുന്നത്​.

സിൻജിയാങ്​ പ്രവിശ്യയിലെ ബന്ധപ്പെട്ട വകുപ്പ്​ തലവൻമാർ, പാർട്ടി മേധാവികൾ തുടങ്ങിയവരാണ്​ നടപടിയുടെ മുനയിലുള്ളത്​. പൊതുസുരക്ഷാ ബ്യൂറോ ഡയറക്​ടർ ചെൻ മിൻഗുവോ, കമ്യൂണിസ്റ്റ്​ പാർട്ടി സ്റ്റാന്‍റിങ്​ കമ്മിറ്റി അംഗം വാങ്​ മിങ്ങാഷൻ, ഉപമേധാവി സു ഹായിലൂൻ, പ്രഡക്​ഷൻ ആന്‍റ്​ കൺസ്​ട്രക്​ഷൻ കോപ്​സിലെ വാങ്​ ജുൻഷെങ്​ എന്നിവർക്കു പുറമെ ഉയ്​ഗൂർ ക്യാമ്പുകളുടെ നടത്തിപ്പ്​ ചുമതലയുള്ള സിൻജിയാങ്​ പ്രൊഡക്​ഷൻ ആന്‍റ്​ കൺസ്​ട്രക്​ഷൻ കോർപ്​സ്​ പബ്ലിക്​ സെക്യൂരിറ്റി ബ്യൂറോ എന്നിവക്കെതിരെയാണ്​ ഉപരോധം.

സിൻജിയാങ്​ പ്രവിശ്യയിൽ നിയമവിരുദ്ധമായി നിർമിച്ച തടവറകളിൽ 10 ലക്ഷത്തിലേറെ ഉയ്​ഗൂറുകളെ പാർപ്പിച്ചിട്ടുണ്ടെന്നാണ്​ കരുതുന്നത്​. രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായ സിൻജിയാങ്ങിലെ ഉയ്​ഗൂറുകളെ പരിവർത്തിപ്പിക്കാൻ ലക്ഷ്യമിട്ടാണ്​ ഇവ നടത്തുന്നതെന്ന്​ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. കടുത്ത പീഡന മുറകളും ലൈംഗിക ചൂഷണവും പുറമെ വംശീയ പ്രക്ഷാളനവും നടക്കുന്ന ഈ കേന്ദ്രങ്ങൾക്ക്​ പുറമെ അന്യപ്രവിശ്യകളിൽ തൊഴി​ലിനെന്ന പേരിൽ നിർബന്ധിതമായി പ്രദേശത്തുനിന്ന്​ ആളുകളെ വിദൂരങ്ങളിലേക്ക്​ അയക്കുന്നതായും റിപ്പോർട്ടുകളുണ്ട്​.

പാശ്​ചാത്യ രാജ്യങ്ങൾ പ്രഖ്യാപിച്ച ഉപരോധത്തിനു പകരമായി യൂറോപിലെ 10 പേർക്കും നാല്​ സ്​ഥാപനങ്ങൾക്കും ചൈനയിലേക്ക്​ പ്രവേശിക്കുന്നതിനും വ്യവസായം നടത്തുന്നതിനും വിലക്കേർപെടുത്തിയിട്ടുണ്ട്​.

നേരത്തെ ​ചൈന സന്ദർശിച്ച യൂറോപ്യൻ പാർലമെന്‍റ്​ സംഘത്തിന്‍റെ അധ്യക്ഷനായിരുന്ന റീൻഹാർഡ്​ ബുടികോഫറിനെയും ഉപരോധ പട്ടികയിൽ പെടുത്തിയിട്ടുണ്ട്​. നിർബന്ധിത വന്ധ്യംകരണം ഉൾ​െപടെ നടപടികൾ ചൈന ഉയ്​ഗൂറുകൾക്കെതിരെ നടത്തുന്നതായി ആരോപിച്ച അഡ്രിയൻ സെൻസ്​, സ്വീഡിഷ്​ പ്രമുഖൻ ബ്യോൺ ജെർഡൻ തുടങ്ങിയവ​ർക്കെതിരെയും ഉപരോധമുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UighurssanctionChinaWestern countries
News Summary - Uighurs: Western countries sanction China over rights abuses
Next Story