Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വീണ്ടും ലോകത്തെ മുനയിൽനിർത്തി പറക്കുംതളിക; വിസ്​മയ മുനമ്പിൽ ഹവായ്​ ജനത
cancel
Homechevron_rightNewschevron_rightWorldchevron_rightവീണ്ടും ലോകത്തെ...

വീണ്ടും ലോകത്തെ മുനയിൽനിർത്തി പറക്കുംതളിക; വിസ്​മയ മുനമ്പിൽ ഹവായ്​ ജനത

text_fields
bookmark_border

കഴിഞ്ഞ ആഴ്​ച സന്ധ്യാസമയത്ത്​ ഹവായ്​ ദ്വീപിൽ കടലിനരികെ കാഴ്​ച കണ്ടിരുന്ന എണ്ണമറ്റ ആളുകൾക്ക്​ മുന്നിൽ മിന്നായംപോലെയെത്തി കടലിൽ തകർന്നുവീണ 'പറക്കുംതളിക'യെ വിശ്വസിക്കണോ തള്ളണോ എന്നറിയാതെ ലോകം. കാലങ്ങളായി അന്യഗ്രഹ ജീവികളെയും പറക്കുംതളിക​കളെയും കുറിച്ച്​ പറന്നുനടക്കുന്ന അഭ്യൂഹങ്ങളെ കുടുതൽ ശക്​തമാക്കിയാണ്​ ഒരാഴ്​ച മുമ്പ്​- അതായത്​ കഴിഞ്ഞ ​െചാവ്വാഴ്​ച കാഴ്​ചയെത്തിയത്​. കണ്ടുനിന്നവരിൽ ഒരാൾ ഉടൻ പൊലീസിൽ അറിയിച്ചുവെന്ന്​ മാത്രമല്ല, വിഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയും ചെയ്​തു.


നീലനിറത്തിലുള്ള വസ്​തു ഏറെ നേരം ആകാശത്ത്​ അതിവേഗം സഞ്ചരിക്കുന്നത്​ ദൃശ്യങ്ങളിൽ കാണാം. അന്യഗ്രഹ ജീവികളാണോ അതല്ല, സാ​ങ്കേതിക തകരാറിൽ 'പിടയുന്ന' വിമാനമാണോ എന്നു തുടങ്ങി അഭ്യൂഹങ്ങൾ പലതു പരന്നു. ചിലർ വിശദീകരണങ്ങൾ നൽകി ശാസ്​ത്രീയ മറുപടിയുമായി എത്തിയെങ്കിലും അതും കാര്യമായി അംഗീകരിക്കപ്പെട്ടിട്ടില്ല.

വിഷയത്തിൽ അമേരിക്കൻ ഏജൻസിയായ ഫെഡറൽ ഏവിയേഷൻ അഡ്​മിനിസ്​ട്രേഷനും ഇടപെട്ടിട്ടുണ്ടെങ്കിലും കൃത്യമായ ഉത്തരം നൽകാനായിട്ടില്ല. സംഭവം പരിശോധിച്ചുവരികയാണെന്നാണ്​ അധികൃതരുശട വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UFOHawaii
Next Story