യുക്രെയ്ന് 10 കോടി ഡോളറിന്റെ സഹായം അനുവദിച്ച് യു.എ.ഇ
text_fieldsദുബൈ: യുദ്ധത്തെ തുടർന്ന് പ്രതിസന്ധിയിൽ വലയുന്ന യുക്രെയ്ന് 10 കോടി ഡോളറിന്റെ മാനുഷിക സഹായം അനുവദിക്കാൻ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശം.
യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ഘട്ടങ്ങളിൽ ഐക്യദാർഢ്യം അറിയിക്കുന്നതിന്റെ ഭാഗമായാണ് സഹായം അനുവദിച്ചതെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹീം അൽ ഹാശിമി പറഞ്ഞു. യുക്രെയ്ൻ പ്രതിസന്ധിയുടെ മാനുഷികാഘാതം ലഘൂകരിക്കാൻ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായി നേരത്തേയും യു.എ.ഇ സഹായം അനുവദിച്ചിരുന്നു. ഇതിനായി പോളണ്ടിലേക്കും മൾഡോവയിലേക്കും സഹായവുമായി വിമാനങ്ങൾ അയക്കുകയുണ്ടായി.
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരമാണ് മാനുഷിക സഹായമെത്തിക്കുന്നതിന് നേരത്തേ തുടക്കംകുറിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

