യാഗി ചുഴലിക്കാറ്റ്: വിയറ്റ്നാമിൽ മരണം 200 കവിഞ്ഞു
text_fieldsഹാനോയ്: വിയറ്റ്നാമിൽ യാഗി ചുഴലിക്കാറ്റിൽ മരിച്ചവർ 200 കവിഞ്ഞു. 128 പേരെ കാണാതായിട്ടുണ്ട്. 800ലധികം പേർക്കാണ് പരിക്കേറ്റത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ഭൂരിഭാഗം മരണങ്ങൾക്കും കാരണമായത്.
ചൈന അതിർത്തിയോട് ചേർന്ന ലാവോ കായ് പ്രവിശ്യയിലാണ് ഏറ്റവുമധികം ദുരിതം. മണിക്കൂറിൽ 149 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞുവീശുന്നത്. നദികളിൽ ജലനിരപ്പ് അപകടകരമാംവിധം ഉയർന്ന നിലയിലാണ്. ഈയാഴ്ച ആദ്യം വടക്കൻ ഫിലിപ്പീൻസിൽ തുടങ്ങിയ കൊടുങ്കാറ്റ് ശക്തിയാർജിച്ച് ചൈനയിലേക്കും പിന്നീട് വിയറ്റ്നാമിലേക്കും നീങ്ങുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

