ഫിലിപ്പീൻസിൽ നാശംവിതച്ച ബുവലോയ് കൊടുങ്കാറ്റ് വിയറ്റ്നാമിലേക്ക് നീങ്ങുന്നു; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ബുവാലോയ് കൊടുങ്കാറ്റ് ഭീഷണിയെത്തുടർന്ന് വിയറ്റ്നാമിൽ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. കാറ്റ് വിയറ്റ്നാമിലേക്ക് വേഗത്തിൽ സഞ്ചരിക്കുകയാണ്, ഇന്ന് വൈകുന്നേരത്തോടെ കരയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൊടുങ്കാറ്റിൽ ഫിലിപ്പീൻസിൽ കുറഞ്ഞത് 20 പേർ മരിച്ചു. വിയറ്റ്നാമിൽ മണിക്കൂറിൽ 133 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ബുവലോയ് ചുഴലിക്കാറ്റിന്റെ ഭീതിയെത്തുടർന്ന് ഞായറാഴ്ച വിയറ്റ്നാമിലെ മധ്യ, വടക്കൻ പ്രവിശ്യകളിൽനിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.വെള്ളിയാഴ്ച മുതൽ മധ്യ ഫിലിപ്പീൻസിൽ കുറഞ്ഞത് 20 പേരെങ്കിലും ബുവലോയ് ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടിരുന്നു, അവരിൽ ഭൂരിഭാഗവും മുങ്ങിയും കാറ്റിൽ മരങ്ങൾ വീണുമാണ് മരിച്ചത്. നിരവധി ചെറുപട്ടണങ്ങളിലും നഗരങ്ങളിലും വൈദ്യുതബന്ധം താറുമാറായി. 23,000 ത്തിലധികം കുടുംബങ്ങളോട് 1,400 ഓളം അടിയന്തര സുരക്ഷാ ഷെൽട്ടറുകളിലേക്ക് മാറാൻ നിർബന്ധിതരായി.
മണിക്കൂറിൽ 133 കിലോമീറ്റർ (83 മൈൽ) വേഗത്തിൽ വീശുന്ന കാറ്റിൽ തിരമാലകൾ ഒരു മീറ്ററിൽ കൂടുതൽ ഉയരുമെന്നും കനത്തമഴക്കും സാധ്യതയുണ്ട്.ബുവലോയ് ഞായറാഴ്ച പുലർച്ചെ മധ്യ വിയറ്റ്നാമിന് ഏകദേശം 200 കിലോമീറ്റർ (124 മൈൽ) കിഴക്കുനിന്നും വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നുണ്ടെന്നും കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ക്വാങ്ത്രി ക്കും എൻഗെ ആൻ പ്രദേശത്തിനുമിടയിൽ കരയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മൽസ്യബന്ധനത്തിനുപോയ ബോട്ടുകളോട് മത്സ്യബന്ധനം നിർത്തി സുരക്ഷിതമായ തീരങ്ങളിലേക്ക് മാറാൻ ഉത്തരവിട്ടിട്ടുണ്ട്. ഡാ നാങ്ങിൽനിന്ന് രണ്ടുലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്, അതേസമയം തീപ്രദേശമായ ഹ്യൂ യിൽനിന്ന് 32,000-ത്തിലധികം ആളുകളെ സുരക്ഷാസ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.
ഡനാങ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ നാല് തീരദേശ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നിരവധി ഷെഡ്യൂളുകൾ പുനഃക്രമീകരിച്ചതായും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ശനിയാഴ്ച രാത്രി മുതൽ മധ്യ പ്രവിശ്യകളിൽ കനത്ത മഴയാണ്. ഹ്യൂവിൽ, വെള്ളപ്പൊക്കത്തിൽ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിനടിയിലായി, കൊടുങ്കാറ്റിൽ മേൽക്കൂരകൾ പറന്നു പോയി, വെള്ളപ്പൊക്കത്തിൽ ഒരാളെ കാണാതായതായി റിപ്പോർട്ടുണ്ട്.
അയൽരാജ്യമായ ക്വാങ് ട്രൈ പ്രവിശ്യയിൽ മത്സ്യബന്ധന ബോട്ട് മുങ്ങിയതായും എട്ടുപേരെ രക്ഷപ്പെടുത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 1 വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് വടക്കൻ, മധ്യ പ്രവിശ്യകളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നും റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

