Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനീസ്​ പ്രസിഡൻറിനെ...

ചൈനീസ്​ പ്രസിഡൻറിനെ വിമർശിച്ച കോടീശ്വരന്​ 18 വർഷം തടവ്​

text_fields
bookmark_border
Ren Zhiqiang
cancel
camera_alt

courtesy: Ren Zhiqiang

ബെയ്​ജിങ്​: കോവിഡ്​ മഹാമാരി നേരിടുന്നതിൽ ചൈനീസ്​ പ്രസിഡൻറ്​ ഷീ ജിൻപിങ്​ പൂർണ പരാജയമാണെന്ന്​ വിമർശിച്ച്​ ലേഖനം പ്രസിദ്ധീകരിച്ച റിയൽ എസ്​റ്റേറ്റ്​ രംഗ​െത്ത കോടീശ്വരന്​ 18 വർഷം തടവ്.ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ ഭാഗമായിരുന്ന റെൻ സിഖിയാങ്ങിനെയാണ്​ അഴിമതി, കൈക്കൂലി, പൊതുഫണ്ട്​ ദുരുപയോഗം, അധികാര ദുർവിനിയോഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജയിലിൽ അടച്ചത്​. 4.2 ദശലക്ഷം യുവാൻ പിഴയും അടക്കണം.

മാർച്ചിൽ ലേഖനം പ്രസിദ്ധീകരിച്ചതിനെതുടർന്ന്​ പൊതുജന മധ്യത്തിൽനിന്ന്​ അപ്രത്യക്ഷനായ റെന്നിനെ, ജൂലൈയിൽ കമ്യൂണിസ്​റ്റ്​ പാർട്ടി പുറത്താക്കുകയും ചെയ്​തു. തുടർന്നാണ്​ 50 ദശലക്ഷം യുവാൻ സർക്കാർ ഫണ്ട്​ തട്ടിയെടുത്തതായും 1.25 ദശലക്ഷം യുവാൻ കൈക്കൂലി വാങ്ങിയതായും അടക്കം കുറ്റങ്ങൾ ച​ുമത്തി ശിക്ഷിച്ചത്​.ചൈനീസ്​ സർക്കാറി​െൻറ റിയൽ എസ്​റ്റേറ്റ്​ സ്ഥാപനമായ ഹുയുവാൻ ഗ്രൂപ്​ മുൻ ചെയർമാൻ കൂടിയാണ്​ റെൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinaRen Zhiqiang
News Summary - Tycoon who denounced China’s leader over coronavirus is sentenced to 18 years in prison
Next Story