സൈനിക അട്ടിമറിക്ക് രണ്ടുവർഷം; മ്യാന്മറിൽ നിശ്ശബ്ദ പ്രതിഷേധം
text_fieldsമ്യാൻമറിലെ പട്ടാള അട്ടിമറിയുടെ രണ്ടാം വാർഷികത്തിൽ പ്രതിഷേധത്തെ തുടർന്ന് വിജനമായ യാങ്കോണിലെ റോഡ്
ബാങ്കോക്: മ്യാന്മറിൽ ഓങ് സാൻ സൂചി സർക്കാറിനെ അട്ടിമറിയിലൂടെ പുറത്താക്കി സൈന്യം അധികാരം പിടിച്ചതിന് രണ്ടുവർഷം പൂർത്തിയായ ദിവസം നിശ്ശബ്ദ പ്രതിഷേധവുമായി ജനങ്ങൾ. സൈനിക ഭരണത്തെ എതിർക്കുന്ന ജനറൽ സ്ട്രൈക് കോഓഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനത്തെതുടർന്ന് വീടുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽനിന്ന് പുറത്തിറങ്ങാതെയാണ് ജനം പ്രതിഷേധിച്ചത്.
രാവിലെ പത്തുമുതൽ വൈകീട്ട് മൂന്ന് വരെയായിരുന്നു വീടുകളിൽ അടച്ചിരുന്ന് സമരം നടത്തിയത്. ഇതോടെ രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളടക്കം വിജനമായി മാറി. രാജ്യത്തെ ഏറ്റവും വലിയ നഗരമായ യാങ്കോൺ അടക്കം വിജനമായതിന്റെ ചിത്രങ്ങളും പ്രക്ഷോഭകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അതിനിടെ ൈസനിക ഭരണകൂടം അടിയന്തരാവസ്ഥ ആറ് മാസം കൂടി നീട്ടി. 2021 ഫെബ്രുവരി ഒന്നിനാണ് സൈന്യം രാജ്യത്തിന്റെ ഭരണംപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

