Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിറച്ച തോക്ക് നിലത്ത് വെച്ചു; രണ്ട് വയസ്സുകാരനിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അച്ഛൻ മരിച്ചു

text_fields
bookmark_border
നിറച്ച തോക്ക് നിലത്ത് വെച്ചു; രണ്ട് വയസ്സുകാരനിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അച്ഛൻ മരിച്ചു
cancel

മിയാമി: ഫ്ലോറിഡയിൽ രണ്ട് വയസ്സുകാരനിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അച്ഛൻ മരിച്ചു. റെജി മാബ്രിയാണ് മരിച്ചത്. ബാഗിൽ വെച്ചിരുന്ന നിറച്ച തോക്ക് നിലത്ത് വെച്ചിരിക്കുകയായിരുന്നു. കമ്പ്യൂട്ടറിൽ വീഡിയൊ ഗെയിം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി തോക്കെടുത്തത് മാബ്രി ശ്രദ്ധിച്ചില്ല.

അപകടം നടക്കുന്നതിന് നിമിഷങ്ങൾ മുമ്പ് മാത്രമാണ് കുട്ടിയുടെ കൈയിൽ തോക്കുള്ളതായി വീട്ടുകാർ കണ്ടതെന്ന് ഓറഞ്ച് കൗണ്ടി എക്സിക്യൂട്ടിവ് ഓഫീസർ ജോൺ മിന പറഞ്ഞു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. മാബ്രി സ്വയം വെടിവെച്ച് മരിച്ചു എന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. എന്നാൽ കുട്ടിയുടെ മൂത്ത സഹോദരൻ ആണ് നടന്നത് വിവരിച്ചത്. അപകടം നടക്കുമ്പോൾ വീട്ടിലെ അഞ്ചംഗങ്ങളും മുറിയിൽ ഉണ്ടായിരുന്നെന്നും മിന പറയുന്നു.

മയക്ക് മരുന്ന് ഉപയോഗം, കുട്ടികളെ അവഗണിക്കുക തുടങ്ങിയ കേസുകളിൽ ശിക്ഷ കഴിഞ്ഞ് മാബ്രിയും ഭാര്യ മേരി ഐലയും പരോളിലായിരുന്നു.

2021ഓഗസ്റ്റിലും ഫ്ലോറിഡയിൽ രണ്ട് വയസ്സുകാരൻ അബദ്ധത്തിൽ തോക്കെടുത്തതിനെ തുടർന്ന് അമ്മ മരണപ്പെട്ടിരുന്നു സംഭവം ഉണ്ടായതായി ജോൺ മിന പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two-year-old accidentally shoots and kills father in Florida after parents leave loaded gun unattended
Next Story