സുഹൃത്തിന്റെ വളർത്തു തത്തയെ കൊലപ്പെടുത്തി; ബ്രിട്ടനിൽ രണ്ട് സ്ത്രീകൾക്ക് ജയിൽശിക്ഷ
text_fieldsലണ്ടൻ: സുഹൃത്തിന്റെ തത്തയെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. നികോള ബ്രാഡ്‍ലി, ട്രേസി ഡിക്സൺ ആണ് അറസ്റ്റിലായതത്. മദ്യപാനത്തിനിടെയാണ് ഇരുവരും പെൺ ആഫ്രിക്കൻ ഗ്രേ തത്തയെ കൊന്നത്. ക്ലീനിങ് ഉൽപ്പന്നങ്ങൾ ദേഹത്ത് തളിച്ച് തത്തയുടെ കഴുത്ത് മുറുക്കിക്കൊല്ലുകയായിരുന്നു. ഈ ക്രൂരത സഹിക്കാവുന്നതിലും അപ്പുറമാണെന്ന് കാർലിസ് ക്രൗൺ കോടതി ജഡ്ജി വിശേഷിപ്പിച്ചു. ഓരോരുത്തർക്കും 25 മാസത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്.
തത്തയുടെ മരണശേഷം അകാരണമായ ഉൽക്കണ്ഠ, പരിഭ്രാന്തി, ഉറക്ക പ്രശ്നങ്ങൾ എന്നിവ തന്നെ വലക്കുകയാണെന്ന് ഉടമ പോൾ ക്രൂക്സ് കോടതിയെ അറിയിച്ചു. കഴിഞ്ഞ ജൂലൈ 30നാണ് സംഭവം. മദ്യപിച്ച ശേഷം സ്ത്രീകൾക്ക് തന്റെ വീട്ടിൽ താമസിക്കാൻ അനുമതി നൽകിയപ്പോഴാണ് സംഭവമെന്നും ക്രൂക്സ് പറഞ്ഞു.
ഷോപ്പിങ്ങിന് പോയി മടങ്ങി വന്നപ്പോഴാണ് തത്ത ചത്തുകിടക്കുന്നത് കണ്ടത്. ദേശീയ ഗാനവും ടി.വി സോപ്പ് തീം ട്യൂണുകളും ആലപിക്കുന്ന തത്ത സുഹൃത്തുക്കൾക്കിടയിൽ ജനപ്രിയയായിരുന്നുവെന്നും ക്രൂക്സ് പറഞ്ഞു. കൊലപ്പെടുത്തിയതിനു ശേഷം തത്തയെ നായക്കു കൈമാറാൻ ശ്രമിച്ചതായും ക്രൂക്സ് പറഞ്ഞു.
അനിശ്ചിതകാലത്തേക്ക് സ്ത്രീകൾ വളർത്തുമൃഗങ്ങളെ കൈവശം വെക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

