Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൈൻ സ്ഫോടനം; ഹുർമുസിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് തീ പിടിച്ചു

text_fields
bookmark_border
മൈൻ സ്ഫോടനം; ഹുർമുസിൽ രണ്ട് എണ്ണക്കപ്പലുകൾക്ക് തീ പിടിച്ചു
cancel
camera_alt

ഫയൽ ഫോട്ടോ

തെഹ്‌റാൻ: ഹുർമുസ് കടലിടുക്കിൽ അനധികൃത പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് എണ്ണക്കപ്പലുകളും ഒരു ടഗ്ഗും തീപിടിച്ച് അപകടത്തിൽപ്പെട്ടതായി ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു. ഇതിനിടെ, നാവികസേന രണ്ട് ലൂക്കാസ് ഡ്രോണുകൾ പിടിച്ചെടുത്തു. വ്യത്യസ്ത സംഭവങ്ങളിലാണ് അപകടം.

കടലിടുക്കിന്റെ തെക്കുഭാഗത്തുള്ള അനധികൃത പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച വലിയ എണ്ണക്കപ്പൽ മൈൻ സ്ഫോടനത്തിൽപെട്ട് തീപിടിക്കുകയായിരുന്നു.

രണ്ടാമത്തെ സംഭവത്തിൽ, ഹുർമുസ് കടലിടുക്കിന്റെ കിഴക്കൻ ഭാഗത്തുള്ള ഇതേ പാതയിൽനിന്ന് പുറത്തുകടക്കുന്നതിനിടെ മറ്റൊരു സൂപ്പർ ടാങ്കറിനും തീപിടിച്ചു. കപ്പലിലെ തീ അണക്കാൻ സഹായിക്കാനായി സമീപത്തെത്തിയ ടഗ്ഗും അപകടത്തിൽ തീപിടിക്കുകയായിരുന്നുവെന്ന് ഔദ്യോഗിക കുറിപ്പിൽ ഇറാൻ വ്യക്തമാക്കി.

കൂടാതെ, ഐ.ആർ.ജി.സി നാവികസേനയുടെ ഇലക്ട്രോണിക് യുദ്ധവിഭാഗം രണ്ട് ലൂക്കാസ് ഡ്രോണുകൾ വിജയകരമായി നിയന്ത്രണത്തിലാക്കുകയും സുരക്ഷിതമായി നിലത്തിറക്കി പിടിച്ചെടുക്കുകയും ചെയ്തു.

നിയന്ത്രണങ്ങൾ ലംഘിച്ച് മൈനുകൾ നിറഞ്ഞ പാതയിലൂടെ കപ്പലുകൾ സഞ്ചരിക്കാൻ അമേരിക്ക പ്രോത്സാഹനം നൽകുന്നുണ്ടെന്നും ഐആർജിസി ആരോപിച്ചു. കപ്പലുകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുന്നത് അമേരിക്കൻ നികുതിദായകർക്കും രാജ്യത്തിന്റെ പ്രാദേശിക സഖ്യകക്ഷികൾക്കും വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.

‘അമേരിക്കൻ ഭരണകൂടം അല്പം വിവേകം കാണിച്ചിരുന്നെങ്കിൽ ഈ വലിയ നഷ്ടങ്ങളും അപമാനകരമായ തെരഞ്ഞെടുപ്പ് തോൽവിയും അവർക്ക് ഒഴിവാക്കാമായിരുന്നു’-പ്രസ്താവനയിൽ ഇറാൻ വ്യക്തമാക്കി. ഇതിനുപകരം, ഇതുവരെ ഉണ്ടായ സാമ്പത്തിക ബാധ്യതയുടെ പകുതിയിൽ താഴെ മാത്രം വരുന്ന ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വാഷിങ്ടണിന് മോചിപ്പിക്കാമായിരുന്നു എന്നും ഐആർജിസി കൂട്ടിച്ചേർത്തു.

ലോകത്തിൽ കടൽമാർഗ്ഗം കയറ്റി അയക്കപ്പെടുന്ന ക്രൂഡ് ഓയിലിന്റെ വലിയൊരു ഭാഗം (ഏകദേശം 20ശതമാനം മുതൽ 30ശതമാനം വരെ) കടന്നുപോകുന്നത് ഹുർമൂസിലൂടെയാണ്. ലോകത്തിലെ പ്രമുഖ എൽ.എൻ.ജി കയറ്റുമതി രാജ്യമായ ഖത്തറും മറ്റ് അറബ് രാജ്യങ്ങളും തങ്ങളുടെ ഊർജ്ജ ശേഖരം പുറംലോകത്ത് എത്തിക്കാൻ ഈ വഴിയെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന വലിയൊരു ശതമാനം ക്രൂഡ് ഓയിലും വാതകവും ഈ മേഖലയിലൂടെയാണ് എത്തുന്നത്. ഇറാനെ സംബന്ധിച്ചിടത്തോളം ഈ പാത മേലുള്ള നിയന്ത്രണം വലിയൊരു രാഷ്ട്രീയ ആയുധമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two tankers on fire after mine blast in Hormuz
Next Story