Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ര​ണ്ട് സൂ​പ്പ​ർ എ​ണ്ണ ടാ​ങ്ക​റു​ക​ൾ തീ​ര​ത്തെ​ത്തി; ഏഴു വർഷത്തിനുശേഷം ഇന്ത്യയിൽ ഇറാൻ എണ്ണ

text_fields
bookmark_border
ര​ണ്ട് സൂ​പ്പ​ർ എ​ണ്ണ ടാ​ങ്ക​റു​ക​ൾ തീ​ര​ത്തെ​ത്തി; ഏഴു വർഷത്തിനുശേഷം ഇന്ത്യയിൽ ഇറാൻ എണ്ണ
cancel

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ അ​സം​സ്കൃ​ത എ​ണ്ണ​യു​മാ​യി ര​ണ്ട് സൂ​പ്പ​ർ എ​ണ്ണ ടാ​ങ്ക​റു​ക​ൾ ഇ​ന്ത്യ​ൻ തീ​ര​ത്തെ​ത്തി. ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് രാ​ജ്യ​ത്ത് ഇ​റാ​ൻ എ​ണ്ണ​യെ​ത്തു​ന്ന​ത്. നാ​ഷ​ന​ൽ ഇ​റാ​നി​യ​ൻ ടാ​ങ്ക​ർ ക​മ്പ​നി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ‘​െഫ​ലി​സി​റ്റി’ എ​ന്ന കൂ​റ്റ​ൻ ടാ​ങ്ക​ർ ഗ​ു​ജ​റാ​ത്തി​ലെ സി​ക്ക തു​റ​മു​ഖ​ത്താ​ണ് എ​ത്തി​യ​ത്. ഇ​തി​ൽ 20 ല​ക്ഷം ബാ​ര​ൽ എ​ണ്ണ​യാ​ണു​ള്ള​ത്. ര​ണ്ടാ​മ​ത്തെ ടാ​ങ്ക​റാ​യ ജ​യ, ഒ​ഡി​ഷ തീ​ര​ത്തെ പാ​ര​ദ്വീ​പി​ന് സ​മീ​പം ന​ങ്കൂ​ര​മി​ട്ടു.

ഇ​റാ​നെ​തി​രാ​യ ഇ​സ്രാ​യേ​ൽ, യു.​എ​സ് ആ​ക്ര​മ​ണം തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് ഇ​റാ​നി​ലെ ഖാ​ർ​ഗ് ദ്വീ​പി​ൽ നി​ന്ന് പു​റ​​പ്പെ​ട്ട​വ​യാ​ണ് ഇ​രു ടാ​ങ്ക​റു​ക​ളും. ഏ​ഴു വ​ർ​ഷ​മാ​യി അ​മേ​രി​ക്ക ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ലാ​യി​രു​ന്നു ഇ​റാ​നി​ൽ നി​ന്നു​ള്ള എ​ണ്ണ വ​ര​വ് നി​ല​ച്ചി​രു​ന്ന​ത്. ആ​ഗോ​ള എ​ണ്ണ പ്ര​തി​സ​ന്ധി​ക്ക് അ​യ​വു​വ​രു​ത്താ​ൻ, ക​ട​ലി​ലു​ള്ള എ​ണ്ണ വി​ൽ​ക്കാ​ൻ ഇ​റാ​ന് യു.​എ​സ് അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​​യി​ലേ​ക്കു​ള്ള ടാ​ങ്ക​റു​ക​ൾ തീ​ര​മ​ണ​ഞ്ഞ​ത്.

അതേസമയം, ഇസ്‍ലാമാബാദിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ, പുതിയ യുദ്ധ നീക്കവുമായി യു.എസും ഇസ്രായേലും രംഗത്തെത്തിയിട്ടുണ്ട്. 21 മണിക്കൂർ നീണ്ട ചർച്ച ധാരണയാകാതെ പിരിഞ്ഞതിനു പിന്നാലെ ഹുർമുസ് കടലിടുക്കിൽ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഏഴോടെ പ്രഖ്യാപനം നടപ്പാക്കി. ഗൾഫ് കടലിടുക്കിലെ ഇറാന്റെ മുഴുവൻ തുറമുഖങ്ങളിലേക്കും അവിടെനിന്നുള്ള കപ്പലുകളും തടയുകയാണ് ലക്ഷ്യമെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ലോകരാഷ്ട്രങ്ങളുടെ അതൃപ്തിയും ആശങ്കയും വകവെക്കാതെയുള്ള യു.എസ് നടപടിക്ക് ഇസ്രായേൽ പിന്തുണ പ്രഖ്യാപിച്ചു. ഹുർമുസിലെ ഇടപെടൽ വെടിനിർത്തൽ കരാറിന്റെ ലംഘനമാക്കി കണക്കാക്കി ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഇറാനും വ്യക്തമാക്കിയതോടെ മൂന്നുദിവസത്തിനുശേഷം പശ്ചിമേഷ്യ ഒരിക്കൽകൂടി യുദ്ധനിഴലിലായി. പുതിയ സംഭവവികാസങ്ങൾ ആഗോള എണ്ണ വിപണിയിൽ വിലകുതിപ്പിനും കാരണമായി. വെടിനിർത്തൽ ഉപാധികൾ സംബന്ധിച്ച് ധാരണയാകാതെയാണ് കഴിഞ്ഞദിവസം പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ച അവസാനിച്ചത്. തുടർന്ന്, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് ട്രംപ് ഹുർമുസ് ഉപരോധം എന്ന അസാധാരണ പ്രഖ്യാപനം നടത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two super oil tankers reach shore; Iranian oil arrives in India after seven years
Next Story