Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൈവിങ്ങിനിടെ സ്കൈഡൈവിങ് പരിശീലകനും മറ്റൊരാളും വിമാനത്തിൽ നിന്ന് വീണുമരിച്ചു
text_fieldsbookmark_border
സിഡ്നി: ഡൈവിങ്ങിനിടെ രണ്ട് പേർ വിമാനത്തിൽ നിന്ന് വീണുമരിച്ചു. സ്കൈഡൈവിങ് പരിശീലകനും കൂടെ ഡൈവ് ചെയ്തയാളുമാണ് ഡൈവിങ്ങിനിടെ വിമാനത്തിൽ നിന്ന് വീണുമരിച്ചത്. വിമാനത്തിനുണ്ടായ തകരാറാണ് അപകടകാരണമെന്നാണ് നിഗമനം.
രണ്ടുപേരും പാരച്യൂട്ടിൽ നിന്നും വിമാനത്താവളത്തിന്‍റെ റൺവേയിൽ വീഴുകയായിരുന്നു. വീണയുടൻ രണ്ടുപേരും മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. ആസ്ട്രേലിയൻ സുരക്ഷാ ബ്യൂറോ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും.
അഡ്രിനാലിൻ സ്കൈഡ്രൈവ് ഗോൾബോൺ സ്കോട്ട് മാർഷൽ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. തങ്ങളെ സംബന്ധിച്ചിടത്തോളം ശപിക്കപ്പെട്ട ദിവസമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

