Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇമ്രാൻ ഖാന്റെ രണ്ട് സഹോദരിമാർ കൂടി അറസ്റ്റിൽ

text_fields
bookmark_border
https://www.madhyamam.com/tags/imran-khan
cancel

ഇസ്‍ലാമാബാദ്: പാകിസ്താനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രണ്ട് സഹോദരിമാരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടി സെപ്റ്റംബർ 27ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനിരിക്കെയാണ് പൊലീസ് നടപടി.

ഡോ. ഉസ്മ ഖാൻ, നൊറീൻ നിയാസി എന്നിവരെയാണ് തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ലാഹോറിലെ കോട് ലഖ്പത് ജയിലിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഇമ്രാന്റെ മറ്റൊരു സഹോദരി അലീമ ഖാനെ ഞായറാഴ്ച ഇതേ നിയമപ്രകാരം 30 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരും കസ്റ്റഡിയിലായി. സഹോദരിമാരുടെ തടങ്കലിനെതിരെ ഇമ്രാൻ ഖാന്റെ കുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് സെപ്റ്റംബർ 27ന് രാജ്യവ്യാപക പ്രതിഷേധവും ഇസ്‍ലാമാബാദിലേക്ക് ലോങ് മാർച്ചും നടത്തുമെന്നാണ് പി.ടി.ഐ അറിയിച്ചിരിക്കുന്നത്. എന്നാൽ, പ്രതിഷേധവുമായി മുന്നോട്ടുപോകരുതെന്ന് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി പാർട്ടിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two sisters of Imran Khan arrested
Next Story