Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാഖിലെ യു.എസ്​...

ഇറാഖിലെ യു.എസ്​ എംബസിക്കു നേരെ റോക്കറ്റാക്രമണം

text_fields
bookmark_border
ഇറാഖിലെ യു.എസ്​ എംബസിക്കു നേരെ റോക്കറ്റാക്രമണം
cancel

ബഗ്​ദാദ്​: ഇറാഖി തലസ്ഥാനമായ ബഗ്​ദാദിൽ അതിസുരക്ഷയുള്ള ഗ്രീൻസോണിലെ യു.എസ്​ എംബസിക്കു നേരെ റോക്കറ്റാക്രമണം. ആക്രമണത്തിൽ ആളപായമോ മറ്റു നാശനഷ്​ടങ്ങളോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

വൈറ്റ്​ഹൗസിൽ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡനുമായി കൂടിക്കാഴ്​ച നടത്തി ഇറാഖ്​ പ്രധാനമന്ത്രി മുസ്​തഫ അൽ കാദിമി മടങ്ങവെയാണ്​ ആക്രമണം നടന്നത്​. യു.എസ്​ എംബസിയെ ലക്ഷ്യമിട്ട്​ രണ്ടു തവണ റോക്കറ്റാക്രമണം നടന്നതായി അധികൃതർ വ്യക്തമാക്കി.

സമീപകാലത്ത്​ ഇറാഖിലെ യു.എസ്​ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട്​ നിരവധി ആക്രമണങ്ങൾ നടന്നിരുന്നു. കാദിമിയുമായുള്ള കൂടിക്കാഴ്​ചയിൽ ഇറാഖിലെ യു.എസ്​ സൈനിക ദൗത്യം അവസാനിപ്പിക്കുന്നതായി ബൈഡൻ പ്രഖ്യാപിച്ചിരുന്നു. ഈ വർഷാവസാനത്തോടെ സൈന്യത്തെ മുഴുവൻ പിൻവലിക്കാനാണ്​ ബൈഡ​െൻറ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US EmbassyBaghdad
News Summary - Two Rockets Fired Near US Embassy In Baghdad
Next Story