Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകരാജ്യങ്ങൾ...

ലോകരാജ്യങ്ങൾ ഒരുമിച്ചില്ലെങ്കിൽ കോവിഡ്​ മൂലം രണ്ട്​ ദശലക്ഷം മരണമുണ്ടായേക്കാമെന്ന്​​ ലോകാരോഗ്യ സംഘടന

text_fields
bookmark_border
Dr-Michael-Ryan.jpg
cancel

ജനീവ: ആഗോളതലത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ സംയുക്ത ശ്രമം ഉണ്ടായില്ലെങ്കിൽ രണ്ടു ദശലക്ഷത്തോളം മരണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ലോകത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 10 ലക്ഷത്തിലേക്ക്​ അടുക്കുകയാണ്​. രാജ്യങ്ങളും വ്യക്തികളും ഒരുമിച്ച്​ നിന്നില്ലെങ്കിൽ ഒരു ദശലക്ഷം പേർക്ക്​ കൂടി ജീവൻ നഷ്​ടപ്പെ​ട്ടേക്കാം. ഒരു ദശലക്ഷം മരണം എന്നതുതന്നെ ഭീകരമായ അവസ്ഥയാണ്​. മഹാമാരിയിൽ ഒരു ദശലക്ഷം പേർ കൂടി മരിക്കുക എന്നതിനെ കുറിച്ച്​ ചിന്തിക്കാൻ പോലും ആകില്ലെന്നും ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം ഡയറക്​ടർ മൈക്കൽ റയാൻ പറഞ്ഞു.

ലോകരാജ്യങ്ങൾ ഒരുമിച്ച്​ തയാറെടുത്താൽ ഇനിയുണ്ടാകാനിടയുള്ള മരണങ്ങൾ ഒഴിവാക്കാം. ഒരുതരത്തിലുള്ള പ്രതിരോധ നടപടികളും കൈകൊള്ളുന്നില്ലെങ്കിൽ അത്രയും ഉയർന്ന തോതിൽ മരണനിരക്കുണ്ടാകുമെന്നതാണ്​ സങ്കടകരം- വെർച്വൽ യോഗത്തിൽ റയാൻ സൂചിപ്പിച്ചു.

ഒമ്പതു മാസത്തിനുള്ളിൽ ഒരു ദശലക്ഷം മരണമുണ്ടായി. അടുത്ത ഒമ്പതുമാസത്തിനുള്ളിൽ വാക്​സിൻ കണ്ടെത്തിയില്ലെങ്കിൽ എന്താകും അവസ്ഥ എന്നാണ്​ വിലയിരുത്തേണ്ടത്​. അതിനാൽ ഓരോ വ്യക്തികളുടെയും ഇടപെടൽ ആവശ്യമാണെന്നും മൈക്കൽ റയാൽ വ്യക്തമാക്കി.

2019 ഡിസംബറിൽ ചൈനയിൽ പൊട്ടിപുറപ്പെട്ട കോവിഡ്​ മഹാമാരിയിൽ ഇതുവരെ 9,84,068 പേർക്കാണ്​ ജീവൻ നഷ്​ടമായത്​. 32.4 ദശലക്ഷം പേർ രോഗബാധിതരാവുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WHOCovid death#Covid19
Next Story