ബാഗു നിറയെ പണവുമായി ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച യുവതിയും യുവാവും പിടിയിൽ
text_fieldsലണ്ടന്‍: ബാഗുകളിലും സ്യൂട്ട്‌കേസുകളിലുമായി പണം കടത്താന്‍ ശ്രമിച്ച ചെക്ക് റിപബ്ലിക് പൗരൻമാരായ യുവാവും യുവതിയും ലണ്ടനിൽ പിടിയിലായി. ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച ഇവരെ ഹീത്രൂ വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്.
37 കാരനായ യുവാവിനേയും 27 കാരിയേയുമാണ് ഉദ്യോഗസ്ഥര്‍ നവംബര്‍ എട്ടിന് അറസ്റ്റ് ചെയ്തതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു.1.2 ദശലക്ഷം പൗണ്ടാണ്(1.58 ദശലക്ഷം ഡോളര്‍)ഇവരിൽ പിടികൂടിയത്.
രണ്ട് ലഗേജ് ബാഗുകളിലും മൂന്ന് സ്യൂട്ട്‌കേസുകളിലുമായാണ് ഇവർ പണം സൂക്ഷിച്ചിരുന്നത്. സംഘടിത ക്രിമിനല്‍ സംഘങ്ങൾക്കെതിരെയുള്ള തങ്ങളുടെ േപാരാട്ടത്തിലെ സുപ്രധാനമായ നീക്കമാണ് അനധികൃത പണം കടത്ത് പിടികൂടിയതെന്ന് മന്ത്രി ക്രിസ് ഫിലിപ്പ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ 1.9 ദശലക്ഷം പൗണ്ടുമായി ദുബൈയിേലക്ക് കടക്കാൻ ശ്രമിച്ച മറ്റൊരു സ്ത്രീയും പിടിക്കപ്പെട്ടിരുന്നു.

