Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലബനാനിൽ ഡ്രോൺ ആക്രമണത്തിൽ രണ്ടു മരണം

text_fields
bookmark_border
Lebanon  drone attack
cancel

ജറൂസലം: ലബനാനിൽ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ച നടന്ന ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റതായും ലബനാൻ സർക്കാർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഗൊലാൻ കുന്നുകളിൽ റോക്കറ്റ് ആക്രമണത്തിൽ 12 കുട്ടികൾ മരിച്ചതിന് പിന്നാലെയാണ് ഇസ്രായേൽ സൈനിക നീക്കം.

ലബനാൻ-ഇസ്രായേൽ അതിർത്തിക്കടുത്ത് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേരാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. തെക്കൻ ലബനാനിൽ നടന്ന മറ്റൊരു ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രായേൽ സേന അറിയിച്ചു.

ഗൊലാൻ കുന്നുകളിലെ ആക്രമണ ശേഷം ഇസ്രായേൽ-ഹിസ്ബുല്ല ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. മേഖല കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുന്നെന്നാണ് പുതിയ ആക്രമണങ്ങൾ നൽകുന്ന സൂചന. അതേസമയം, ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേൽ, ലബനാൻ നേതൃത്വവുമായി ചർച്ച നടത്തുന്നതായി യു.എസ് ദേശീയ സുരക്ഷ കൗൺസിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two killed in drone attack in Lebanon
Next Story