യു.എസിൽ കൊവിഡ് ഫണ്ട് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് ഇന്ത്യൻ വംശജർ കുറ്റം സമ്മതിച്ചു
text_fieldsഹൂസ്റ്റൺ: യു.എസിൽ കൊവിഡ് സാമ്പത്തിക സഹായ പദ്ധതി പ്രകാരം വായ്പയെടുത്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ ഇന്ത്യൻ വംശജരായ രണ്ട് പേർ കുറ്റം സമ്മതിച്ചതായി നീതിന്യായ വകുപ്പ് അറിയിച്ചു. ഹൂസ്റ്റണിൽ നിന്നുള്ള നിഷാന്ത് പട്ടേൽ (41), ഹർജീത് സിംഗ് (49) എന്നിവരും മറ്റ് മൂന്ന് പേരുമാണ് കേസിൽ അറസ്റ്റിലായിരുന്നത്. ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷന്റെ പേ ചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാമിൽ പങ്കാളികളായി ദശലക്ഷക്കണക്കിന് ഡോളർ ഇവർ തട്ടിയെടുത്തതായാണ് കേസ്.
വ്യാജ ലോൺ അപേക്ഷകൾ സമർപ്പിച്ചതായി പ്രതികൾ സമ്മതിച്ചു. ലോൺ ലഭിച്ച കമ്പനികളിലെ ജീവനക്കാരെന്ന വ്യാജേന ബ്ലാങ്ക്, അംഗീകൃത ചെക്കുകൾ ഗൂഢാലോചനക്കാർക്ക് നൽകി വ്യാജമായി നേടിയ ലോൺ ഫണ്ട് വെളുപ്പിക്കാൻ അഞ്ച് പ്രതികളും സഹായിക്കുകയായിരുന്നു. മറ്റ് അംഗങ്ങളുമായി ചേർന്ന് ഈ ചെക്കുകൾ പണമാക്കി മാറ്റി.
പദ്ധതിയുടെ ഭാഗമായി നിഷാന്ത് പട്ടേൽ ഏകദേശം 474,993 ഡോളറും ഹർജീത് സിംഗ് 937,379 ഡോളറിന്റെ രണ്ട് വായ്പകൾ കരസ്ഥമാക്കിയതായും നീതിന്യായ വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. അടുത്ത വർഷം ജനുവരി നാലിന് ഇവരുടെ ശിക്ഷ വിധിക്കും. ഓരോരുത്തർക്കും പരമാവധി അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ടെന്ന് നിയമവൃതതങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

