Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ടെസ്​ലയുടെ ഡ്രൈവറില്ലാ കാർ മരത്തിൽ ഇടിച്ചുകയറി തീപിടിച്ചു; യാത്രക്കാർ വെന്തുമരിച്ചു
cancel
Homechevron_rightNewschevron_rightWorldchevron_rightടെസ്​ലയുടെ...

ടെസ്​ലയുടെ 'ഡ്രൈവറില്ലാ കാർ' മരത്തിൽ ഇടിച്ചുകയറി തീപിടിച്ചു; യാത്രക്കാർ വെന്തുമരിച്ചു

text_fields
bookmark_border

ന്യൂയോർക്​: ഡ്രൈവറില്ലാതെയും ഓടിക്കാമെന്ന്​ ടെസ്​ല ഉറപ്പുനൽകിയ കാർ റോഡരികിലെ മരത്തിൽ ഇടിച്ചുകയറി തീപിടിച്ച്​ യാ​ത്രക്കാരായ രണ്ടു പേർ വെന്തുമരിച്ചു. അമേരിക്കൻ നഗരമായ വടക്കൻ ഹൂസ്റ്റണിൽ കഴിഞ്ഞ ദിവസമാണ്​ ​കരളലയിക്കുന്ന​ ദുരന്തം. അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന 2019 മോഡൽ എസ്​ ഇലക്​ട്രിക്​ കാർ നിയന്ത്രണം നഷ്​ടപ്പെട്ട്​ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. അഗ്​നി പടർന്ന്​ ചാമ്പലായി പോയ കാറിലെ രണ്ടു യാത്രക്കാരും​ മരണത്തിന്​ കീഴടങ്ങി​. കാർ നിശ്ശേഷം തകർന്നു. നാലു മണിക്കൂറെടുത്താണ്​ അഗ്​നി അണച്ചത്​. അതിനിടെ യാത്രക്കാർ തിരിച്ചറിയാനാകാത്ത വിധം വെന്തുമരിച്ചിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ കാർ ആരും ഓടിച്ചിരുന്നില്ലെന്നും ഡ്രൈവർ അസിസ്റ്റൻസ്​ സംവിധാനം ഉപയോഗിച്ച്​ സഞ്ചരിക്കുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു. മുന്നിലും പിന്നിലുമായി ഇരുന്ന യാത്രക്കാരാണ്​ തത്​ക്ഷണം മരിച്ചത്​. അമിത വേഗത്തിലായിരുന്ന കാർ വളവു തിരിയാൻ 'മറന്നതാണ്​' പ്രശ്​നങ്ങൾക്കിടയാക്കിയതെന്ന്​ കരുതുന്നു. തിരിഞ്ഞുപോകുന്നതിന്​ പകരം നേരെ മരത്തിൽ ഇടിക്കുകയായിരുന്നു.

ഡ്രൈവറില്ലാതെയും സഞ്ചരിക്കുമെന്ന്​ ഉറപ്പുനൽകുന്നുണ്ടെങ്കിലും സ്റ്റിയറിങ്​ തിരിച്ച്​ ഒരാൾ വേണമെന്നാണ്​ ടെസ്​ല കമ്പനി വെബ്​സൈറ്റിൽ പറയുന്നത്​. എന്നാൽ, ഓൺലൈനിൽ പറന്നുനടക്കുന്ന വിഡിയോകളിൽ പലതിലും ഡ്രൈവർമാരില്ലാതെയാണ്​ കാറുകൾ നിരത്തിൽ കുതിച്ചുപായുന്നത്​. ഇതുകണ്ട്​ ആവേശം കയറി യാത്ര ചെയ്​തവരാകാം അപകടത്തിൽ പെട്ടതെന്നാണ്​ പൊലീസ്​ നിഗമനം.

പൂർണമായും ഡ്രൈവറില്ലാതെ ഓടിക്കാവുന്ന കാറുകൾ നിരത്തിലിറക്കാൻ ടെസ്​ല അവസാന വട്ട ഒരുക്കങ്ങൾ തകൃതിയാക്കുന്നതിനിടെയാണ്​ ദുരന്തമുണ്ടായത്​.

അടുത്ത കാലത്തായി ടെസ്​ല കാറുകൾ വരുത്തിയ 27 അപകടങ്ങൾ അന്വേഷിച്ചുവരികയാണെന്ന്​ പൊലീസ്​ പറഞ്ഞു. ഇവയിൽ മൂന്നെണ്ണം അടുത്തിടെ സംഭവിച്ചതാണ്​. ഓ​ട്ടോപൈലറ്റ്​ സംവിധാനം കാറുകളിൽ ഉപയോഗപ്പെടുത്തു​േമ്പാൾ ആവശ്യമായ അധിക സുരക്ഷ ഉറപ്പാക്കാത്തത്​ അപകട നിരക്ക്​ ഉയർത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

സ്വന്തമായി സഞ്ചരിക്കുന്ന സാ​ങ്കേതികത വൻലാഭം നൽകുന്ന വ്യവസായമായി വളരുമെന്ന്​ അടുത്തിടെ ടെസ്​ല ഉടമ ഇലോൺ മസ്​ക്​ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഇത്തരം കാറുകൾക്ക്​ യു.എസ്​ സർക്കാർ ഇതുവരെയും അന്തിമ അനുമതി നൽകിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car crashTeslaTwo die
News Summary - Two die in Tesla car crash in Texas with ‘no one’ in driver’s seat, police say
Next Story