ഇന്തോനേഷ്യയിലെ ജാവദ്വീപിൽ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചു, 21പേരെ കാണാതായി
text_fieldsമണ്ണിടിച്ചിലിൽ തിരച്ചിൽ നടത്തുന്നവർ
ഇന്തോനേഷ്യയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിക്കുകയും 21 പേരെ കാണാതായതായി അധികൃതർ അറിയിച്ചു. കാണാതായവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.മേഖലയിൽ ദിവസങ്ങളോളം പെയ്ത കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം മധ്യ ജാവ പ്രവിശ്യയിലെ സിലകാപ്പ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലായി നിരവധി വീടുകൾ മണ്ണിടിച്ചിലിൽ തകർന്നതായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഈദിവസങ്ങളിൽ ദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും നടത്തിയ സംയുക്ത തിരച്ചിലിൽ 23 പേരെ ജീവനോടെ രക്ഷപ്പെടുത്തി. രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി, 21 പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്, ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൽ മുഹാരി പ്രസ്താവനയിൽ പറഞ്ഞു.
കാണാതായവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാണെന്നും, രക്ഷാപ്രവർത്തനങ്ങൾക്കായി കൂടുതൽ ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ തിരച്ചിൽ, രക്ഷാപ്രവർത്തന ഏജൻസി പുറത്തുവിട്ട ദൃശ്യങ്ങളിൽ വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ഇരകളെ തിരയുന്ന രക്ഷാപ്രവർത്തകരെ കാണാം.ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ എത്തിപ്പെടാനും രക്ഷാപ്രവർത്തകർ ഭാരമേറിയ ഉപകരണങ്ങൾ, വേർതിരിച്ചെടുക്കൽ ഉപകരണങ്ങൾ, എന്നിവ ഉപയോഗിക്കുന്നുണ്ട്.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജിയോഫിസിക്സ് ഏജൻസി എന്നിവ ഈ ആഴ്ച ഒരു അതിതീവ്ര കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നു.ഇത് ദുരന്തങ്ങൾക്ക് കാരണമാകുമെന്നും വരും ആഴ്ചകളിൽ ഇന്തോനേഷ്യയിലെ നിരവധി പ്രദേശങ്ങളിൽ ഉയർന്ന മഴ ലഭിക്കുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു.
ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള വാർഷിക മൺസൂൺ കാലത്ത് ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടാകാറുണ്ട്. 17,000 ദ്വീപുകളുടെ ഒരു ദ്വീപുസമൂഹമാണിത്. ദശലക്ഷക്കണക്കിന് ആളുകൾ പർവതപ്രദേശങ്ങളിലോ ഫലഭൂയിഷ്ഠമായ സമതലങ്ങളിലോ താമസിക്കുന്നവരാണ് വെള്ളപ്പൊക്ക ദുരന്തങ്ങളും അനുഭവിക്കുന്നതും കൂടുതലും ഈപ്രദേശങ്ങളിലുള്ളവരാണ്.
കാലാവസ്ഥാ വ്യതിയാനം കൊടുങ്കാറ്റിനും അതിവർഷത്തിനും വെള്ളപ്പൊക്കത്തിനും കാരണമാകുന്നുണ്ട്. ചിലപ്പോഴൊക്കെ കൊടുങ്കാറ്റുകളുടെ ഗതിയെതന്നെ മാറ്റാനും ഇത് കാരണമാകുന്നുണ്ട്. നവംബറിന്റെ തുടക്കത്തിൽ, പാപ്പുവയിലുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുറഞ്ഞത് 15 പേർ കൊല്ലപ്പെടുകയും എട്ട് പേരെ കാണാതാവുകയും ചെയ്തു. ജനുവരിയിൽ, മധ്യ ജാവ പ്രവിശ്യയിൽ ഉണ്ടായ പേമാരിയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 20 ലധികം താമസക്കാർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

