യു.എസ് സൈന്യത്തിലേക്ക് ചാരൻമാരെ റിക്രൂട്ട് ചെയ്യാൻ ശ്രമം; 2 ചൈനീസ് പൗരൻമാർ അറസ്റ്റിൽ
text_fieldsവാഷിങ്ടൺ: ചൈനക്ക് വേണ്ടി ചാരപ്പണി ചെയ്തതിന് രണ്ട് ചൈനീസ് പൗരൻമാരെ യു.എസ് അറസ്റ്റു ചെയ്തു. യു.സ് വ്യോമ താവളത്തിന്‍റെ ചിത്രം പകർത്തൽ, യു.എസ് സൈന്യത്തിലേക്ക് ചാരൻമാരെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കൽ രഹസ്യ പണമിടപാടുകൾ ഏകോപിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
യുവാൻസ് ചെൻ(38), ലിറെൻ റയാൻ (39) എന്നിവരാണ് അറസ്റ്റിലായത്. 2105ൽ യു.എസിലെത്തി നിയമപരമായി അമേരിക്കൻ പൗരത്വം നേടിയ ആളാണ് യുവാൻസ്. ചൈനക്ക് വേണ്ടി വിവരങ്ങൾ ചോർത്താനായി ഈ വർഷമാദ്യം റയാൻ ടെക്സാസിലെത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. വാഷിങ്ടൺ എംബസിയിലെ ചൈനീസ് വക്താവ് ലിയു പെൻഗ്യു ഈ കേസിനെക്കുറിവില്ലെന്നും കൃത്യമായ തെളിവില്ലാത്ത ആരോപണങ്ങൾ അംഗീകരിക്കാനിവില്ലെന്നും വ്യക്തമാക്കി.
യു.എസ് സൈന്യത്തിന്‍റെ വിവരങ്ങൾ ചോർത്താനുള്ള ചൈനീസ് ഗവൺമെന്‍റിന്‍റെ നിരന്തര ശ്രമങ്ങളുടെ തെളിവായാണ് നിലവിലെ അറസ്റ്റിനെ യു.എസ് ഗവൺമെന്‍റ് കാണുന്നത്. രണ്ടു വർഷം മുമ്പ് സൗത്ത് കരോലിനയിൽ ചൈനയുടെ നിരീക്ഷണ ബലൂൺ വെടിവെച്ചിട്ടത് അന്താരാഷ്ട്ര ചർച്ചകൾക്ക് വഴി വെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

